വടകര∙ വടകര– തിരുവനന്തപുരം കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് സർവീസ് നിർത്തി. വടകരയിൽ നിന്നു പുറപ്പെട്ടിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് കോഴിക്കോട് ഡിപ്പോയിലേക്ക് മാറ്റി.
പ്രീമിയം ബസ് ഏർപ്പെടുത്തി കെ.കെ.രമ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്ത് ഒരാഴ്ച തികയും മുൻപാണ് ഈ തീരുമാനം.10.15 ന് പുറപ്പെട്ട് രാത്രി 9 ന് തിരുവനന്തപുരത്തും പിറ്റേന്ന് 8.15 ന് പുറപ്പെട്ട് രാത്രി 8.15 ന് വടകരയിലും എത്തിയിരുന്ന ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കും 4 ഡ്യൂട്ടിയും ഒരു ഓഫുമാണ് അനുവദിച്ചിരുന്നത്.
പ്രീമിയം ബസ് ആയതോടെ ഇത് 3 ഡ്യൂട്ടിയായി കുറച്ചു. ഇത് ജീവനക്കാർക്കിടയിൽ പ്രതിഷേധത്തിന് കാരണമായി.
ഡ്യൂട്ടി കുറച്ചപ്പോൾ ദൂരവും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ബസ് കോഴിക്കോട്ടേക്ക് മാറ്റിയത്. തിരുവനന്തപുരത്ത് 9 ന് എത്തേണ്ട
ബസ് പലപ്പോഴും രാത്രി 12 ന് ആണ് എത്തിയിരുന്നത്. അതുപോലെ വടകരയിൽ എത്താൻ രാത്രി 12 ആകും.
ജീവനക്കാർക്ക് മതിയായ വിശ്രമം ലഭിച്ചിരുന്നില്ല.
സർവീസ് പുനരാരംഭിക്കണം: കെ.കെ.രമ എംഎൽഎ
വടകര∙ നിർത്തലാക്കിയ തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസ് സർവീസ് പുനരാരംഭിക്കണമെന്ന് കെ.കെ.രമ എംഎൽഎ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മന്ത്രിക്ക് നിവേദനം നൽകി.
ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ
വടകര∙ ദീർഘകാലമായി സർവീസ് നടത്തി വന്ന തിരുവനന്തപുരം–വടകര സൂപ്പർ ഫാസ്റ്റ് ബസ് സർവീസ് പുനരാരംഭിക്കണം എന്ന് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി ആവശ്യപ്പെട്ടു. വിഷയം വകുപ്പ് മന്ത്രിയുടെയും സിഎംഡിയുടെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും തീരുമാനം ഉണ്ടായിട്ടില്ല. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് വി.വി.
നസീർ അധ്യക്ഷത വഹിച്ചു. ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് കെ. എൻ.
എ. അമീർ, മുജീബ് റഹ്മാൻ, എം.ടി.സജീവൻ, ബിനീഷ് കല്ലോട്, യൂണിറ്റ് സെക്രട്ടറി പി.വി.സുരാജ്, കെ.സുധീർ, കെ.മനോജൻ എന്നിവർ പ്രസംഗിച്ചു.
തീരുമാനം പുനഃപരിശോധിക്കണം
വടകര∙ തിരുവനന്തപുരം–വടകര സൂപ്പർ ഫാസ്റ്റ് ബസ് കോഴിക്കോട്ടേക്ക് മാറ്റിയത് പുനഃപരിശോധിക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
ബ്ലോക്ക് പ്രസിഡന്റ് സതീശൻ കുരിയാടി അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം സർവീസ് വടകരയിൽ നിന്ന് ആരംഭിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം എന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

