പന്തീരാങ്കാവ് ∙ ഗതാഗത തിരക്ക് കൂടിയ മഠത്തിൽ മുക്ക് റോഡിൽ 70 മീറ്റർ നീളത്തിൽ റോഡ് താഴ്ന്ന് കുഴികളും വെള്ളക്കെട്ടുമായി കിടക്കുന്നത് നാട്ടുകാരെയും ദീർഘദൂര യാത്രക്കാരെയും ദുരിതത്തിലാക്കുന്നു. പന്തീരാങ്കാവ് തൊണ്ടയാട് ദേശീയപാത സർവീസ് റോഡിൽ സന്ധിക്കുന്ന പ്രധാന പാതയാണിത്.
ദേശീയപാത അടിപ്പാതയും മഠത്തിൽ മുക്ക് റോഡിലേക്ക് കയറുന്നതിനാൽ സദാസമയം വാഹന തിരക്കാണ്.
കോവൂർ, ചേവായൂർ, മെഡിക്കൽ കോളജ്, മലാപ്പറമ്പ്, വെള്ളിപറമ്പ്, കാരന്തൂർ പ്രദേശത്തേക്കുള്ള പോക്കുവരവ് ദേശീയപാതയിൽ പ്രവേശിക്കാതെ ഇതുവഴി എളുപ്പമാണ്. അതിനാൽ ഗതാഗത തിരക്ക് കുറഞ്ഞ സമയമില്ല.
കോർപറേഷൻ റോഡ് നവീകരിച്ച് മാസങ്ങൾക്കകമാണ് തകർന്നത്. കലുങ്കും ഓടയുമെല്ലാം നിർമാണ പ്രവൃത്തിയിൽ ഇല്ലാതാവുകയായിരുന്നു.
ഇതുകാരണം ഇരുവശത്തും വെള്ളക്കെട്ടാണ്. സ്ഥലം പൊക്കി റോഡ് നിർമിച്ചാലേ പ്രശ്നത്തിന് ശാശ്വത പരിഹാരമാകൂ … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]