
അഴിയൂർ ∙ ഗതാഗതത്തിന് തുറന്നു കൊടുത്ത അഴിയൂർ–തലശ്ശേരി ബൈപാസ് ഒരു വർഷം കഴിഞ്ഞിട്ടും രാത്രി ഇരുട്ടിൽ തന്നെ. മുഴപ്പിലങ്ങാട് മുതൽ അഴിയൂർ വരെയുള്ള 18.6 കിലോമീറ്റർ പാതയിൽ വാഹനങ്ങളുടെ വെളിച്ചം മാത്രമാണ് ആശ്രയം.
2024 മാർച്ചിലാണു പാത ഉദ്ഘാടനം ചെയ്തത്. തെരുവുവിളക്ക് സ്ഥാപിക്കാൻ ദേശീയപാത അതോറിറ്റിക്ക് കഴിഞ്ഞിട്ടില്ല. സംസ്ഥാന സർക്കാരും ഗൗരവമായി ഇടപെട്ടില്ല. ആറുവരിപ്പാതയിൽ ഇരുഭാഗത്തുമായി 930 വിളക്കുകൾ വേണം.
ടോൾ പ്ലാസയുടെ അരികിലായി 180 വിളക്കുകൾ മാത്രമാണ് സ്ഥാപിച്ചത്.
2024ൽ ടെൻഡർ നൽകുമെന്നാണ് അറിയിച്ചിരുന്നത്. നിലവിൽ വെളിച്ചം ഉള്ള ഭാഗത്ത് കെഎസ്ഇബിയുടെ ലൈൻ വലിച്ചാണ് കണക്ഷൻ നൽകിയത്. ടോൾ പ്ലാസയ്ക്ക് വൈദ്യുതി നൽകിയ കെഎസ്ഇബി തെരുവുവിളക്കുകൾക്ക് വൈദ്യുതി നൽകിയിട്ടില്ല.
ഇകെകെ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് ആണ് ബൈപാസ് നിർമാണച്ചുമതല. വൈദ്യുതി വിളക്കുകൾ സ്ഥാപിക്കുന്നത് കമ്പനിയുടെ പദ്ധതിയിൽ വരാത്തതിനാലാണ് പ്രത്യേക ടെൻഡർ നൽകിയത്.
നടപടിക്രമങ്ങൾ പുരോഗമിച്ചു വരുന്നതായാണു ദേശീയപാത അതോറിറ്റി വൃത്തങ്ങൾ പറയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]