
കോഴിക്കോട്∙ ഗണേശോത്സവ ട്രസ്റ്റിന്റെ ഗണേശ ഉത്സവത്തിന് ഭക്തി നിർഭരമായ തുടക്കം. ഇന്നലെ പുലർച്ചെ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമത്തോടെയാണ് ആഘോഷപരിപാടികൾക്കു തുടക്കമായത്.
തുടർന്ന് ഗണേശ വിഗ്രഹത്തിന്റെ നേത്രോന്മീലനം ആർട്ടിസ്റ്റ് മദനൻ നിർവഹിച്ചു. തുടർന്ന് ഉഷ പൂജ, ദീപാരാധന എന്നിവയും ഉണ്ടായി.
ഗണേശോത്സവത്തിന്റെ ഉദ്ഘാടനം അഹമ്മദ് ദേവർകോവിൽ എംഎൽഎ നിർവഹിച്ചു. സാംസ്കാരിക സമ്മേളനം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പാരഗൺ ഹോട്ടൽ ഗ്രൂപ് ചെയർമാൻ സുമേഷ് ഗോവിന്ദിനു കർമശ്രേഷ്ഠ പുരസ്കാരം നൽകി. ആർ.ജയന്ത്കുമാർ അധ്യക്ഷനായിരുന്നു.
സ്വാമി നരസിംഹാനന്ദ സ്വാമി,, ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി.പ്രകാശ് ബാബു, ബഷീർ പട്ടേൽതാഴം, റവ.രാജു ചീരൻ, വി.പത്മകുമാർ, വിജു ഭാരത്, കെ.പത്മനാഭൻ, നിസാർ ഒളവണ്ണ, പി.അബൂബക്കർ, പി.ടി.ശ്രീവത്സൻ ഉണ്ണി, ഉണ്ണിക്കൃഷ്ണ മേനോൻ, ഷാജി കെ.പണിക്കർ, രാജേഷ് ശാസ്ത എന്നിവർ പ്രസംഗിച്ചു.
നാളെ നിഷാദ് സുൽത്താൻ ഭക്തിഗാന സുധ അവതരിപ്പിക്കും. വിവിധ സാംസ്കാരിക പരിപാടികളും നടക്കും.
പുതിയപാലം, തളി ക്ഷേത്ര പരിസരങ്ങളിലായി 28 വരെയാണ് ആഘോഷം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]