
കോഴിക്കോട് ∙ ഫറോക്ക് പുതിയപാലത്തിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും കാറും കൂട്ടിയിടിച്ച് കൊണ്ടോട്ടി സ്വദേശി മരിച്ചു. കാർ ഓടിച്ച കൊണ്ടോട്ടി തുറയ്ക്കൽ സ്വദേശി മുഹമ്മദ് ബഷീറാണ്(59) മരിച്ചത്.
കാറിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ ഖദീജയെ(56) ഗുരുതര പരുക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭാര്യയ്ക്കൊപ്പം കോഴിക്കോട് ആശുപത്രിയിൽ ഉള്ള ബന്ധുവിനെ കണ്ടു മടങ്ങുന്നതിനിടെയാണ് ബഷീർ ഓടിച്ച കാർ അപകടത്തിൽപ്പെട്ടത്. രാവിലെ പത്തു മണിയോടെയായിരുന്നു അപകടം.
ബസുമായി നേർക്കുനേർ കൂട്ടിയിടിച്ച കാർ പൂർണമായും തകർന്നു. കാറിടിച്ചതിനെത്തുടർന്ന് നിയന്ത്രണം വിട്ട
ബസ് മറ്റൊരു കാറിലും ഇടിച്ച ശേഷം എതിർവശത്തേക്ക് മാറി പാലത്തിന്റെ കൈവരിക്കു സമീപമാണ് നിന്നത്.
ബസ് യാത്രക്കാരായ കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശി പി.ബാലകൃഷ്ണൻ നായർ(63), രാമനാട്ടുകര സ്വദേശി മഹേഷ് കുമാർ(47) എന്നിവർ ഉൾപ്പെടെ മറ്റ് ആറു പേർക്കും പരുക്കേറ്റു. ഇവരെ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെത്തുടർന്ന് പാലത്തിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് മീഞ്ചന്തയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും നല്ലളം പൊലീസും സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ചാണ് വാഹനങ്ങൾ ഫറോക്ക് പാലത്തിൽ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]