
കോഴിക്കോട് ∙ പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റിയും പി.എം. താജ് അനുസ്മരണ സമിതിയും സംയുക്തമായി നൽകുന്ന പി.എം.താജ് നാടക രചനാ പുരസ്കാരം സുധീർ അമ്പലപ്പാടും ദിലീപ് കീഴൂരും പങ്കിട്ടു.
‘വിയർപ്പു ഗ്രന്ഥികളിൽ വെടിമരുന്ന് പുകയുന്നത് എന്തുകൊണ്ട്’ (സുധീർ അമ്പലപ്പാട്), ‘ഹേബിയസ് കോർപ്പസ് ഒരു ഒറ്റാൽ നാടകം’ (ദിലീപ് കീഴൂർ) എന്നീ രചനകളാണ് പുരസ്കാരത്തിന് അർഹമായത്. സുലൈമാൻ കക്കോടി, എ.രത്നാകരൻ, സതീഷ് കെ.
സതീഷ് എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്കാരത്തിന് അർഹമായ രചനകൾ തിരഞ്ഞെടുത്തത്. 20,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
29 ന് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന 35-ാം പി.എം.താജ് അനുസ്മരണചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് പി.എം.താജ് അനുസ്മരണ സമിതി ചെയർമാൻ ടി.പി. ദാസൻ, ജനറൽ കൺവീനർ ഗുലാബ് ജാൻ എന്നിവർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]