
മുക്കം∙ കൊയിലാണ്ടി– എടവണ്ണ സംസ്ഥാന പാതയിൽ അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതും ബലക്ഷയം നേരിടുന്നതുമായ മുക്കം പാലത്തിനു സമീപം പുതിയ പാലം വരുന്നു. നിലവിലുള്ളതു പൊളിച്ചു മാറ്റാതെയാണ് 7.25 കോടി രൂപ ചെലവിൽ പുതിയ പാലം നിർമാണം.
നേരത്തേ ഭരണാനുമതി ലഭിച്ച പാലത്തിന്റെ ടെൻഡർ നടപടികളായി. 1960 കാലഘട്ടത്തിൽ മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിനെയും കോഴിക്കോട് താലൂക്കിനെയും ബന്ധിപ്പിച്ചായിരുന്നു ഇരുവഞ്ഞിപ്പുഴയിൽ പാലം നിർമിച്ചത്.
തെക്കൻ ജില്ലകളിൽ നിന്നു മലയോര മേഖലയിലേക്ക് കുടിയേറ്റം ശക്തമായിരുന്നു അക്കാലത്ത് പാലം അനുഗ്രഹമായിരുന്നു.
സംസ്ഥാന പാത നവീകരണവും മുക്കം സൗന്ദര്യവൽക്കരണ പദ്ധതിയും കഴിഞ്ഞതോടെ പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള റോഡിന്റെ വീതി വർധിച്ചു. നിലവിലത്തെ പാലത്തിന്റെ വീതി 6.7 മീറ്റർ മാത്രം.
കാൽനട യാത്രക്കാർക്കുള്ള നടവഴിയും നിലവിലെ പാലത്തിനില്ല.
ടെൻഡർ നടപടികളിലേക്ക് കടന്ന പുതിയ പാലത്തിന് 3 സ്പാനുകളിലായി 7.8 മീറ്റർ വീതിയുണ്ടാകും. 7.5 മീറ്റർ കാര്യേജ് വേയും 1.5 മീറ്റർ നടപ്പാതയും. സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നിർമിച്ച മിനി പാർക്ക് നഷ്ടപ്പെടുത്താതെ പാർക്കിന്റെ എതിർവശത്തായിരിക്കും പുതിയ പാലം വരിക.
ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാവുമെന്ന് ലിന്റോ ജോസഫ് എംഎൽഎ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]