കോടഞ്ചേരി ∙ ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന് ഇന്നു കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴയിൽ തുടക്കമാകും. കേരള ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ത്രിതല പഞ്ചായത്തുകൾ എന്നിവരുടെ സഹകരണത്തോടെ ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെയാണ് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന്റെ 11-ാമത് എഡിഷൻ ഒരുക്കുന്നത്.
ഇരുവഴിഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായി നടക്കുന്ന കയാക്കിങ് മത്സരങ്ങൾ 27ന് സമാപിക്കും.
ഉദ്ഘാടനം ഇന്ന് രാവിലെ 9ന് പുലിക്കയത്ത് ലിന്റോ ജോസഫ് എംഎൽഎ നിർവഹിക്കും. ഒളിംപിക്സ് മത്സര ഇനങ്ങളായ പുരുഷ-വനിതാ വിഭാഗം സ്ലാലം, എക്സ്ട്രീം സ്ലാലം എന്നിവ പുലിക്കയത്ത് ചാലിപ്പുഴയിലും എക്സ്ട്രീം സ്ലാലം ഫൈനൽ, ഡൗൺ റിവർ, ബോട്ടർ ക്രോസ് എന്നിവ പുല്ലൂരാംപാറയിൽ ഇരുവഴിഞ്ഞിപ്പുഴയിലും നടക്കും.
സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും മത്സര വിജയികൾക്കുള്ള സമ്മാനവിതരണവും 27ന് വൈകിട്ട് 5ന് പുല്ലൂരാംപാറ ഇലന്തുകടവിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.
റിവർ ഫെസ്റ്റിന്റെ ഭാഗമായി പുലിക്കയത്ത് ഇന്ന് വൈകിട്ട് 5ന് ഗ്രാമഫോൺ മ്യൂസിക് ബാൻഡിന്റെയും നാളെ പ്രാദേശിക കലാകാരന്മാരുടെയും 27ന് ഇലന്തുകടവിൽ മാർസി മ്യൂസിക് ബാൻഡിന്റെയും കലാപരിപാടികൾ അരങ്ങേറും.
വിദേശരാജ്യങ്ങളിൽ നിന്നുള്ള കയാക്കർമാരും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കയാക്കർമാരും നിലവിൽ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലും പരിശീലനം നടത്തുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

