കാട്ടുപന്നി ആക്രമണം: മധ്യവയസ്കന് ഗുരുതര പരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊടുവള്ളി ∙ കളരാന്തിരി ചാത്തരുകണ്ടി വട്ടോത്ത് പുറായിൽ കാട്ടുപന്നി ആക്രമണത്തിൽ മധ്യവയസ്കന് പരുക്കേറ്റു. പടിപ്പുരക്കൽ മുഹമ്മദിനാണ് (65) പരുക്കേറ്റത്. ബുധനാഴ്ച രാവിലെ 7.30 നാണ് സംഭവം. റോഡിലൂടെ നടക്കുന്നതിനിടെ കാട്ടുപന്നി കുറുകെ ചാടി ആക്രമിക്കുകയായിരുന്നു. മുഖത്തും തോളെല്ലിനും ഗുരുതരമായി പരുക്കേറ്റ മുഹമ്മദിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.