
‘അക്ഷരോന്നതി’ പുസ്തകവണ്ടി പര്യടനം തുടങ്ങി
കോഴിക്കോട് ∙ ‘വായനയിലൂടെ ഉന്നതിയിലേക്ക്’ സന്ദേശത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപന പരിധികളിലെ പട്ടികവര്‍ഗ ഉന്നതികളില്‍ വായന സംസ്കാരം വളര്‍ത്തുകയെന്ന ഉദ്ദേശ്യത്തോടെ തദ്ദേശ വകുപ്പും പട്ടികവര്‍ഗ വികസന വകുപ്പും ചേര്‍ന്ന് ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായ പുസ്തകവണ്ടി പര്യടനം തുടങ്ങി. സിവില്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഫ്ലാഗ് ഓഫ് ചെയ്തു.
കെആര്ജിഎസ്എ ജില്ലാ പ്രോജക്ട് മാനേജര്‍ എം.എസ്.വിഷ്ണു, എന്‍എസ്എസ് ജില്ലാ കോഓർഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, ജില്ലാ കാര്യാലയത്തിലെ സൂപ്രണ്ടുമാര്‍, ആര്‍ജിഎസ്എ ബ്ലോക്ക് കോഓർഡിനേറ്റര്‍മാര്‍, മറ്റു ഉദ്യോഗസ്ഥര്‍, എന്‍എസ്എസ് വൊളന്റിയർമാർ എന്നിവര്‍ സംബന്ധിച്ചു. ജില്ലയിലെ എന്‍എസ്എസ് യൂണിറ്റുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച പുസ്തകവണ്ടി ജൂണ്‍ 25, 27 തീയതികളില്‍ ജില്ലയിലെ വിവിധ കോളജുകളില്‍ പര്യടനം നടത്തും.
27ന് വൈകിട്ട് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ സംഘടിപ്പിക്കുന്ന സമാപന ചടങ്ങില്‍ പുസ്തകവണ്ടിയില്‍ ശേഖരിച്ച പുസ്തകങ്ങള്‍ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് ഏറ്റുവാങ്ങും. പുസ്തകങ്ങള്‍ നല്കാന് താല്പര്യമുള്ളവര്ക്കും പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ക്കും ബന്ധപ്പെടേണ്ട
വിലാസം: ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, തദ്ദേശ വകുപ്പ്, സിവില്‍ സ്റ്റേഷന് പിഒ, കോഴിക്കോട് -673 020, എം.എസ്.വിഷ്ണു, ജില്ലാ പ്രോജക്ട് മാനേജര്‍, ആര്‍ജിഎസ്എ, കോഴിക്കോട് – 9746519075, പദ്മകുമാര്‍, സീനിയര്‍ ക്ലാര്‍ക്ക്, 9037547539.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]