
യച്ചൂരിയെക്കുറിച്ചുള്ള പുസ്തക പ്രകാശനവും എം.എ.ബേബിയുടെ പ്രഭാഷണവും 28ന്
കോഴിക്കോട് ∙ മുൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെക്കുറിച്ച് പി.പി.അബൂബക്കർ എഡിറ്റ് ചെയ്ത് തയാറാക്കിയ ‘ആധുനിക കമ്യൂണിസ്റ്റ് – സീതാറാം യച്ചൂരിയുടെ ജീവിതം, ദർശനം, രാഷ്ട്രീയം’ എന്ന പുസ്തകം ജൂണ് 28ന് രാവിലെ 10 ന് കോഴിക്കോട് ടൗൺഹാളിൽ സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി പ്രകാശനം ചെയ്യും. ദേശീയ–രാജ്യാന്തര രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് എം.എ.ബേബിയുടെ പ്രഭാഷണവും ഉണ്ടാകും.
കറന്റ് ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിൽ സീതാറാം യച്ചൂരിയുടെ ജീവചരിത്രം സംക്ഷിപ്തമായി പി.പി.അബൂബക്കർ എഴുതിയിട്ടുണ്ട്. പ്രഭാത് പട്നായക്, പ്രകാശ് കാരാട്ട്, രാഹുൽ ഗാന്ധി, എം.എ.ബേബി, സീതാറാമിന്റെ അമ്മാവൻ ഡോ.
മോഹൻ കാന്ദ, എ.കെ.ആന്റണി, പി.കെ.കുഞ്ഞാലിക്കുട്ടി, പി.എസ്.ശ്രീധരൻ പിള്ള, ശശികുമാർ, പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ.നായർ, മൻമോഹൻ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ ബാരു, ഡോ.
ജോൺ ബ്രിട്ടാസ്, വെങ്കിടേഷ് രാമകൃഷ്ണൻ, മൂഹമ്മദ് യൂസുഫ് തരിഗാമി, മാനിനി ചാറ്റർജി, വി.ബി.പരമേശ്വരൻ, സച്ചിദാനന്ദൻ, ടീസ്ത സെതൽവാദ്, ശബ്നം ഹാശ്മി, സൊഹൈൽ ഹാശ്മി, ഡോ. കെ.എൻ.ഗണേശ് തുടങ്ങിയവരുടെ ലേഖനങ്ങളും യച്ചൂരിയുടെ തിരഞ്ഞെടുത്ത ഏതാനും പ്രസംഗങ്ങളുമാണ് ഉള്ളടക്കം.
ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ സിപിഎം ജില്ലാ സെക്രട്ടറി എം.മെഹബൂബ് അധ്യക്ഷനാകും. എഴുത്തുകാരി കെ.ആർ.മീര എം.എ.ബേബിയിൽനിന്ന് പുസ്തകം സ്വീകരിക്കും.
മേയർ ഡോ. ബീന ഫിലിപ്പ്, ഡോ.
എൻ.പി.ഹാഫിസ് മുഹമ്മദ് എന്നിവർ പങ്കെടുക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]