താമരശ്ശേരി∙ കൊടുവള്ളി, പൂനൂർ, നരിക്കുനി, താമരശ്ശേരി ഭാഗങ്ങളിൽ ലഹരി വിൽപന നടത്തുന്ന കുഞ്ഞാവ എന്ന ജ്യോതിഷ് (32) എക്സൈസ് പിടിയിൽ. 9.935 ഗ്രാം എംഡിഎംഎയുമായാണ് കുഞ്ഞാവ പിടിയിലായത്.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള എക്സൈസ് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി താമരശ്ശേരി സർക്കിൾ ഓഫിസിലെ എക്സൈസ് ഇൻസ്പെക്ടർ സന്തോഷ്.ആറും സംഘവും കോഴിക്കോട് ഡപ്യൂട്ടി കമ്മിഷണർ ജിമ്മി ജോസഫിന്റെ സ്പെഷൽ സ്ക്വാഡ് ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്.
മുൻപും മയക്കുമരുന്ന് കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ട്. ഇയാളുമായി ബന്ധപ്പെട്ട
മയക്കുമരുന്ന് വ്യാപാര സംഘങ്ങൾ എക്സൈസിന്റെ നിരീക്ഷണത്തിലാണ്. ഇത്തരം കേസുകൾ കണ്ടെത്താൻ കോഴിക്കോട് ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്പെഷൽ സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിവരുന്നു.
ജനങ്ങളുടെ പൂർണമായ പിന്തുണയോടെ മാത്രമേ ഇത്തരം സംഘങ്ങളെ ഉൻമൂലനം ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന് ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ ജിമ്മി ജോസഫ് പറഞ്ഞു. അസി.
എക്സൈസ് ഇൻസ്പെക്ടർ ഷംസുദ്ദീൻ.കെ, പ്രിവന്റീവ് ഓഫിസർ ഷിഞ്ചുകുമാർ, സിഇഒ ഡ്രൈവർ പ്രജീഷ്, ഡപ്യൂട്ടി കമ്മിഷണർ സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫിസർ ഷാജു.സി.പി, സിഇഒമാരായ അജിത്ത്, അശിൽദ്, ജിത്തു എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

