നാദാപുരം ∙ വിഷ്ണുമംഗലം പുഴയിൽ വെള്ളം ഗണ്യമായി കുറഞ്ഞതോടെ ജല അതോറിറ്റിയുടെ ബണ്ടിന്റെ 4 ഷട്ടറുകളും താഴ്ത്തി. ബണ്ട് പരിസരത്തെ മാലിന്യവും ചെളിയും മണ്ണും നീക്കാതെ ഷട്ടറിടുന്നതിനെതിരെ നാട്ടുകാർ രംഗത്തിറങ്ങുകയും 2 തവണ ജല അതോറിറ്റി ഉദ്യോഗസ്ഥർ തിരിച്ചു പോകുകയും ചെയ്തിരുന്നു.
ഇന്നലെ പുലർച്ചെയാണ് ആരുമറിയാതെ 4 ഷട്ടറുകളും താഴ്ത്തിയത്. ഇതോടെ, ബണ്ടിന്റെ താഴ് ഭാഗത്തേക്കുള്ള വെള്ളം ഒഴുക്ക് നിലച്ചു.
ഇയ്യങ്കോട്, പേരോട്, പുളിയാവ് ഭാഗങ്ങളിൽ ഇതോടെ പുഴ വറ്റി വരളും. ഈ മേഖലയിൽ ജലക്ഷാമത്തിനും ഇതു വഴിയൊരുക്കും.
മാലിന്യവും ചെളിയും മണ്ണും നീക്കുന്നതു സംബന്ധിച്ചു നടപടി ഉണ്ടാകുമെന്ന് ജല അതോറിറ്റി അധികൃതർ ഉറപ്പു നൽകിയതാണെന്നും ഈ ഉറപ്പു പാലിക്കാതെ ഷട്ടർ താഴ്ത്തിയത് ജനങ്ങളോടുള്ള വഞ്ചനയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി കുറ്റപ്പെടുത്തി.
വടകര താഴെ അങ്ങാടിയിലേക്കും സമീപ പഞ്ചായത്തുകളിലേക്കുമുള്ള ജലവിതരണം മുടങ്ങുമെന്ന ഘട്ടത്തിലാണ് ഷട്ടറുകൾ താഴ്ത്തിയതെന്നും പുഴ ശുചീകരണത്തിനുള്ള എസ്റ്റിമേറ്റ് ജല അതോറിറ്റി സർക്കാറിനു മുൻപാകെ സമർപ്പിച്ചതായും ജല അതോറിറ്റി വ്യക്തമാക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

