കോഴിക്കോട് ∙ പ്രമുഖ സിനിമ ഹാസ്യ നടനായിരുന്ന കുതിരവട്ടം പപ്പുവിന്റെ 26–ാം ചരമ വാർഷിക ദിനത്തോട് അനുബന്ധിച്ച് സർവകലാ സാഹിത്യ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ കുതിരവട്ടം പപ്പു അനുസ്മരണ സമ്മേളനം നടത്തി. മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത കഥാപാത്രമായിരുന്ന കുതിരവട്ടം പപ്പു, ഇന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന കലാകാരൻ ആണെന്ന് അനുസ്മരണ സമ്മേളനം ഉന്നയിച്ചു.
പ്രമുഖ കലാകാരനും സിനിമ പ്രൊഡക്ഷൻ കൺട്രോളറുമായ ദാസൂട്ടി പുതിയറ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രസിഡന്റ് രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു.
ശിവൻ കാരപ്പറമ്പ്, ശാരദ പാലത്ത്, തങ്കം പറമ്പിൽ, യൂനസ് കുന്നുമ്മൽ, മുരളി ചേർത്തല, ഗീതാ പന്തീരാങ്കാവ്, ബഷീർ കുറ്റ്യാടി എന്നിവർ സംസാരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

