കോഴിക്കോട്∙ കുറ്റ്യാടി നിയോജക മണ്ഡലത്തിലെ 8.7 കിലോമീറ്റർ ദൈർഘ്യമുള്ള എസ് മുക്ക് -വള്ളിയാട് -കോട്ടപ്പള്ളി -തിരുവള്ളൂർ റോഡ് പൂർണമായി ഉന്നത നിലവാരത്തിലേക്ക് മാറുമെന്ന് കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ. സർക്കാർ നാല് ഘട്ടങ്ങളിലായി അനുവദിച്ച 5.9 കോടി രൂപ ചെലവിട്ടാണ് റോഡ് പ്രവൃത്തി.
ഒന്നാംഘട്ടം എസ് മുക്ക് മുതൽ വള്ളിയാട് വരെ രണ്ടുകോടി രൂപയും രണ്ടാംഘട്ടം വള്ളിയാട് മുതൽ കോട്ടപ്പള്ളി വരെ 75 ലക്ഷം രൂപയും മൂന്നാംഘട്ടം കോട്ടപ്പള്ളി മുതൽ കണ്ണമ്പത്ത് കര വരെ 65 ലക്ഷം രൂപയും നാലാംഘട്ടം കണ്ണമ്പത്തുകര മുതൽ തിരുവള്ളൂർ വരെ രണ്ടരക്കോടി രൂപയുമാണ് പൊതുമരാമത്ത് വകുപ്പ് റോഡിനായി വിനിയോഗിക്കാൻ അനുമതി നൽകിയത്.
ഉയർന്ന നിലവാരത്തിൽ ഡ്രെയിനേജുകളും കൾവർട്ടും ഉൾപ്പെടുത്തിയാണ് റോഡ് നിർമിക്കുന്നത്. പൊതുമരാമത്ത് റോഡ് വിഭാഗത്തിനാണ് പ്രവൃത്തിയുടെ ചുമതലയെന്നും എംഎൽഎ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

