കോഴിക്കോട്∙ നാടക കലാകാരൻ കെ.വി.വിജേഷ്(49) കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം തേവര സേക്രഡ് ഹാർട്ട്സ് കോളജിൽ നാടകം പരിശീലിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് പുതിയറ സ്വദേശിയായ വിജേഷ് സിൽവർഹിൽസ് സ്കൂളിലെ തിയറ്റർ അധ്യാപകനാണ്.
നാടക രചയിതാവ്, സംവിധായകൻ, അഭിനയ പരിശീലകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു.
ഗുരുവായൂരപ്പൻ കോളജിൽ വിദ്യാർഥിയായിരിക്കെ നാടക മേഖലയിലെത്തി. സ്കൂൾ ഓഫ് ഡ്രാമയിലെ പഠനശേഷം നാടക മേഖലയിൽ സജീവമായി.
ഭാര്യ കബനിക്കൊപ്പം തിയറ്റർ ബീറ്റ്സ് എന്ന ഗ്രൂപ്പിലൂടെ വിദ്യാർഥികൾക്ക് നാടക പരിശീലനം നൽകി. ‘നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ..’, ‘പെരുത്ത ഭൂമീന്റെ ഉള്ളിന്റുള്ളില് ഒരു ചെറിയ ഭൂമീണ്ട്’, ‘കുഞ്ഞു കുഞ്ഞു പക്ഷി’ തുടങ്ങി അനേകം ഗാനങ്ങളുടെ രചയിതാവാണ്.
അവിര റബേക്ക സംവിധാനം ചെയ്ത തകരച്ചെണ്ടയിലൂടെ ചലച്ചിത്രഗാനരചനാ രംഗത്തെത്തി. ഫിലിപ്സ് ആൻഡ് ദി മങ്കിപെൻ, ചിപ്പി തുടങ്ങിയ സിനിമകളുടെ അഭിനയപരിശീലകനായിരുന്നു.
കൂടാതെ ഒട്ടേറെ ചിത്രങ്ങളിൽ പ്രവർത്തിക്കുകയും അഭിനയ പരിശീലന കളരികളിൽ നേതൃത്വം നൽകുകയും ചെയ്തു.
പുതിയറയിലെ പരേതരായ വിജയന്റെയും രാജിയുടെയും മകനാണ് വിജേഷ്. ചലച്ചിത്രതാരവും നാടകപ്രവർത്തകയുമായ ഭാര്യ കബനി, സിൽവർഹിൽസ് സ്കൂളിലെ അധ്യാപികയാണ്.
മകൾ: സൈറ. സഹോദരങ്ങൾ: കെ.വി.രാജേഷ് (അശോകപുരം, ശ്രീകൃഷ്ണ സ്വീറ്റ്സ് ഹൗസ്), കെ.വി.
സജേഷ് (മലേഷ്യ).
ഇന്നലെ രാവിലെ തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലും തുടർന്ന് കോഴിക്കോട് ടൗൺഹാളിലും പൊതുദർശനം നടത്തി. സംസ്കാരം ഇന്നു രാവിലെ ഒൻപതിന് പുതിയപാലം ശ്മശാനത്തിൽ നടക്കും.
തുടർന്ന് രാവിലെ 11ന് ടൗൺഹാളിൽ നാടകപ്രവർത്തകരുടെയും പൗരാവലിയുടെയും അനുശോചനയോഗം. വൈകിട്ട് 5ന് എസ്കെ പൊറ്റെക്കാട്ട് സാംസ്കാരിക കേന്ദ്രത്തിൽ പുതിയറ സേവകും നാട്ടുകാരും അനുസ്മരണയോഗം നടത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

