കോഴിക്കോട്∙ സാന്റാമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ് മലയാള മനോരമയുമായി സഹകരിച്ചു നടത്തുന്ന ലോകയാത്ര ട്രാവൽ എക്സ്പോ ഇന്നും നാളെയും നടക്കും. ഹോട്ടൽ ഹൈസൺ ഹെറിറ്റേജിൽ രാവിലെ 10 മുതൽ രാത്രി 7 വരെയാണ് എക്സ്പോ. ഇരുനൂറോളം രാജ്യാന്തര ടൂറുകളും എഴുപത്തഞ്ചോളം ആഭ്യന്തര ടൂർ പാക്കേജുകളും സാന്റാമോണിക്ക സംഘടിപ്പിക്കുന്നു.
കശ്മീരിലെ ട്യൂലിപ് വസന്തം കാണാൻ മാർച്ച് തൊട്ട് ഏപ്രിൽ വരെ 15 ദിവസത്തേക്ക് പ്രതിദിന പാക്കേജുകളും ആത്മീയയാത്ര താൽപര്യമുള്ളവർക്ക് വാരാണസി അയോധ്യ ട്രിപ്പും ഉണ്ട്.
യുനെസ്കോ പൈതൃക നഗരങ്ങളായ മഹാബലിപുരം, കാഞ്ചീപുരം, ഹംപി–ബദാമി എന്നിവ സന്ദർശിക്കാനും ഡൽഹി, ആഗ്ര, ജയ്പുർ കോർത്തിണക്കിയ ഗോൾഡൻ ട്രയാംഗിൾ യാത്രയ്ക്കും പാക്കേജുകളുണ്ട്. ആഡംബര ക്രൂയിസുകളും ആകർഷണമാണ്. അയൽരാജ്യങ്ങളായ നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക എന്നിവിടങ്ങളിലെ സന്ദർശനത്തിനും ആൻഡമാനിലേക്കും ലക്ഷദ്വീപിലേക്കും ടൂർ പാക്കേജുകൾ ഉണ്ട്.
എക്സ്പോ ദിനങ്ങളിൽ ടൂർ ബുക്ക് ചെയ്യുന്നവർക്ക് സൗജന്യ സമ്മാനയാത്ര ലഭിക്കുന്ന ‘ലക്കി ഡ്രോ’യിൽ പങ്കെടുക്കാം.
യുകെ, യൂറോപ്പ്, അമേരിക്ക, സ്കാൻഡിനേവിയ, ദുബായ്, തായ്ലൻഡ്, സിംഗപ്പുർ, മലേഷ്യ, വിയറ്റ്നാം, കംബോഡിയ, ജോർജിയ, അൽമാട്ടി, ജപ്പാൻ, ചൈന, കൊറിയ, മൗറീഷ്യസ്, ബാലി, സൗത്ത് ആഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസീലൻഡ്, ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, റഷ്യ, അലാസ്ക എന്നിവിടങ്ങളിലേക്കു ടൂർ പാക്കേജുകളുമുണ്ട്. ഹോളി യൂറോപ്പ് ട്രിപ്പും ആകർഷണമാണ്.
പരിചയസമ്പന്നരായ യാത്രാ വിദഗ്ധരുമായി നേരിട്ട് ആശയവിനിമയം നടത്തി യോജ്യമായ യാത്രാ പാക്കേജുകൾ തിരഞ്ഞെടുക്കാം.
ബുക്ക് ചെയ്യുന്നവർക്ക് 3,000 മുതൽ 50,000 രൂപ വരെ കാഷ് ഡിസ്കൗണ്ടുകൾ, കാഷ് വൗച്ചറുകൾ കൂടാതെ ഒട്ടനവധി സമ്മാനങ്ങളും സ്പോട്ട് ബുക്കിങ് ഓഫറുകളും ഉണ്ടാകും. രാജ്യാന്തര യാത്രക്കാർക്ക് സൗജന്യ ഫോറെക്സ് കാർഡും ഇഎംഐ സൗകര്യവും ലഭ്യമാണെന്ന് സാന്റാമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ് ഡയറക്ടർ ഐസക് ഫ്രാൻസിസ് അറിയിച്ചു. എക്സ്പോയിൽ പ്രവേശനം സൗജന്യം. പാർക്കിങ് സൗകര്യവും ഉണ്ടാകും.
വിവരങ്ങൾക്ക്: 9061770009, 9778423920 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

