കോഴിക്കോട് ∙ സ്റ്റേഷൻ നവീകരണ പരിപാടിയുടെ കീഴിൽ കോഴിക്കോട്ട് നടന്നുവരുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായി റെയിൽവേ സഹമന്ത്രി വി. സോമണ്ണ റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തി.
സ്റ്റേഷനിലെ വിവിധ അടിസ്ഥാന സൗകര്യങ്ങളും യാത്രാ സൗകര്യ പ്രവർത്തനങ്ങളും അവലോകനം ചെയ്ത അദ്ദേഹം നിലവിലുള്ള സൗകര്യങ്ങളും പുരോഗമിക്കുന്ന വികസനങ്ങളെയും കുറിച്ചുള്ള വിവരശേഖരണത്തിന്റെ ഭാഗമായി യാത്രക്കാരുമായി സംവദിച്ചു.
നിർമാണ പ്രവർത്തനങ്ങളുടെ വേഗത്തിൽ സംതൃപ്തി പ്രകടിപ്പിച്ച മന്ത്രി എല്ലാ ഘട്ടങ്ങളിലും ഉയർന്ന നിലവാരമുള്ള നിലവാരം പുലർത്തേണ്ടതിന്റെ പ്രാധാന്യം ഉദ്യോഗസ്ഥരെ ഓർമിപ്പിച്ചു. 472.96 കോടി രൂപ കണക്കാക്കുന്ന പദ്ധതിയുടെ ഭാഗമായി റെയിൽവേ ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിൽ അദ്ദേഹം പങ്കെടുത്തു.
2023 ജൂണിൽ റെയിൽവേ ബോർഡ് അനുവദിച്ച കോഴിക്കോട് സ്റ്റേഷൻ പുനർവികസന പദ്ധതി, ആധുനിക വാസ്തുവിദ്യ, മെച്ചപ്പെടുത്തിയ സൗകര്യങ്ങൾ, സുസ്ഥിര അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുള്ള ഒരു ലോകോത്തര ടെർമിനലായി സ്റ്റേഷനെ മാറ്റാനാണ് ലക്ഷ്യമിടുന്നത്.
കിഴക്കും പടിഞ്ഞാറും വശങ്ങളിൽ പുതിയ ടെർമിനൽ കെട്ടിടങ്ങൾ, ഇരുവശങ്ങളിലും ബഹുനില കാർ പാർക്കിങ്, ,എല്ലാ പ്ലാറ്റ്ഫോമുകളും ഉൾക്കൊള്ളുന്ന 24 മീറ്റർ വീതിയും 110 മീറ്റർ നീളവുമുള്ള എയർ കോൺകോഴ്സ്, നവീകരിച്ച പ്ലാറ്റ്ഫോമുകൾ, റെയിൽവേ ഓഫിസ് കെട്ടിടം, ആരോഗ്യ യൂണിറ്റ്, അഞ്ച് റെസിഡൻഷ്യൽ ടവറുകളിലായി 144 സ്റ്റാഫ് ക്വാർട്ടേഴ്സ് തുടങ്ങിയ സൗകര്യങ്ങളാണ് സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി ഒരുക്കുന്നത്. പാലക്കാട് ഡിവിഷനൽ റെയിൽവേ മാനേജർ മധുകർ റോട്ട്, അഡീഷനൽ ഡിവിഷനൽ റെയിൽവേ മാനേജർ എസ്.
ജയകൃഷ്ണൻ, ഡിവിഷനിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

