കോഴിക്കോട് ∙ മലബാർ മേഖലയിൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ല പ്രസിഡന്റ് കെപി. പ്രകാശ് ബാബുവിന്റെ നേതൃത്വത്തിൽ ജില്ല ഭാരവാഹികൾ കേന്ദ്ര റെയിൽവേ സഹമന്ത്രി വി.
സോമണ്ണയ്ക്ക് നിവേദനം നൽകി. കണ്ണൂർ യശ്വന്തപുര ട്രെയിൻ കോഴിക്കോട് വരെ നീട്ടേണ്ടതിന്റെയും മംഗലാപുരം -രാമേശ്വരം ട്രെയിനിന്റെയും ആവശ്യകത അദ്ദേഹം റെയിൽവെ സഹമന്ത്രിയെ ധരിപ്പിച്ചു.
ഈ രണ്ട് കാര്യത്തിലും ഉചിതമായ നടപടി എടുക്കുമെന്നും ഷൊർണൂർ മുതൽ കണ്ണൂർ വരെ വൈകിട്ടുള്ള യാത്ര പ്രശ്നം ഉടൻ പരിഹരിക്കുമെന്നും റെയിൽവേ സഹ മന്ത്രി ഉറപ്പു നൽകിയതായി അദ്ദേഹം പറഞ്ഞു.
ഗോവ – മംഗളൂരു വന്ദേഭാരത് കോഴിക്കോടുവരെ നീട്ടാനാവുമോ എന്ന കാര്യം പരിഗണനയിലാണെന്നും അല്ലാത്ത പക്ഷം കോഴിക്കോടിനെ ബന്ധിപ്പിച്ച് വന്ദേ ഭാരത് സ്ലീപ്പർ പരിഗണിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയതായി അദ്ദേഹം പറഞ്ഞു. പ്രതിനിധി സംഘത്തിൽ ജില്ല ജനറൽ സെക്രട്ടറി ടി.വി.ഉണ്ണികൃഷ്ണൻ, സെക്രട്ടറിമാരായ കെ.സി.വത്സരാജ്, എം.ജഗന്നാഥൻ, പി.കെ.ഗണേശൻ മണ്ഡലം പ്രസിഡന്റുമാരായ പി.രതീഷ്, പ്രവീൺ തളിയിൽ, ജനറൽ സെക്രട്ടറി സി.സാബുലാൽ, അരുൺ രാംദാസ് നായ്ക് എന്നിവരും പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

