വടകര ∙ കളഞ്ഞു പോയ ഒന്നര ലക്ഷം രൂപയിലധികം വില വരുന്ന ഡയമണ്ട് വള ഉടമയ്ക്ക് തിരികെ നൽകി സ്വകാര്യ ആശുപത്രിയിലെ അറ്റൻഡർ. കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിലെ അറ്റൻഡർ വടകര പുത്തൂർ ഏകനൊന്തത്തിനു സമീപം താഴാടത്തിൽ നിജീഷാണ് സത്യസന്ധത കാട്ടിയത്.
കഴിഞ്ഞ വെള്ളിയാഴ്ച കാലിനു വേദനയുള്ള അയൽക്കാരിയുമായി ആശുപത്രിയിലെത്തിയ കോഴിക്കോട് ബീച്ച് മൂന്നാലിങ്കൽ സ്വദേശി ഫർമിനയുടെ വളയാണു കളഞ്ഞു പോയത്.
ആശുപത്രിയുടെ മുൻവശത്തു നിന്നു വള കിട്ടിയ നിജീഷ്, ഓഫിസിൽ ഏൽപിച്ചു. വള നഷ്ടപ്പെട്ട
വിവരം ഓഫിസിൽ നേരത്തേ അറിയിച്ചിരുന്ന ഫർമിനയുടെ ഫോൺ നമ്പറിൽ വിളിച്ച് വിവരം പറയുകയും അവർ വള കൈപ്പറ്റുകയും ചെയ്തു. നിജീഷിനെ ഫർമിനയുടെ കുടുംബവും ആശുപത്രി മാനേജ്മെന്റും അഭിനന്ദിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

