കോഴിക്കോട് ∙ റെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ നവരാത്രി അവധിക്കാലത്തു യാത്രാദുരിതം രൂക്ഷമാകും. ഇന്നലെ ഉച്ചയ്ക്കുള്ള നില വച്ച് തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും തിരിച്ചുമുള്ള ട്രെയിനുകളിൽ ബുക്കിങ് മിക്കവാറും വെയ്റ്റ് ലിസ്റ്റിലാണ്.
തത്കാൽ ബുക്കിങ് മാത്രമാണ് ഇനി പോംവഴി.ബെംഗളൂരുവിൽ നിന്നു കോഴിക്കോട്ടേക്ക് യശ്വന്ത്പുർ–കണ്ണൂർ എക്സ്പ്രസിൽ (16527) 26ന് എസി ഫസ്റ്റ് ക്ലാസിൽ റിസർവേഷൻ എടുക്കുന്നില്ല. മറ്റു ക്ലാസുകളിൽ എല്ലാം വെയ്റ്റ് ലിസ്റ്റിലാണ്.
27നു സ്ലീപ്പറിൽ റിസർവേഷൻ എടുക്കുന്നില്ല. മറ്റു ക്ലാസുകളിലെല്ലാം വെയ്റ്റ് ലിസ്റ്റിലാണ്.
28നും 29നും ഇതേ ട്രെയിനിൽ എല്ലാ ക്ലാസുകളും വെയ്റ്റ് ലിസ്റ്റിലാണ്.28ന് യശ്വന്ത്പുർ–മംഗളൂരു പ്രതിവാര എക്സ്പ്രസിൽ (16565) എല്ലാ ക്ലാസുകളും വെയ്റ്റ് ലിസ്റ്റിലായി.
യശ്വന്ത്പുർ – കണ്ണൂർ എക്സ്പ്രസിൽ 30ന് സ്ലീപ്പറിലും ഫസ്റ്റ് എസിയിലും റിസർവേഷൻ പൂർത്തിയായി. മറ്റു ക്ലാസുകളിൽ വെയ്റ്റ് ലിസ്റ്റാണ്.നവരാത്രി തിരക്ക് ഏറ്റവുമധികം അനുഭവപ്പെടാനിടയുള്ള ഒക്ടോബർ 1 മുതൽ 5 വരെ ഈ ട്രെയിനിൽ വെയ്റ്റ്ലിസ്റ്റിലല്ലാതെ റിസർവേഷൻ ലഭ്യമല്ല.
കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ കണ്ണൂർ –യശ്വന്ത്പുർ (16528) എക്സ്പ്രസിൽ 26 മുതൽ അടുത്ത മാസം 9 വരെ മിക്ക ക്ലാസുകളിലും ഇതിനകം തന്നെ വെയ്റ്റ് ലിസ്റ്റിലാണു റിസർവേഷൻ.
ചില ക്ലാസുകളിൽ ഇതിനകം റിസർവേഷൻ പൂർത്തിയായിക്കഴിഞ്ഞു. 5ന് ഈ ട്രെയിനിൽ ഇനി ഒരു ക്ലാസിലേക്കും റിസർവേഷൻ ലഭിക്കില്ല.
മംഗളൂരു – ബെംഗളുരു (16566) പ്രതിവാര എക്സ്പ്രസിലാകട്ടെ, 6ന് എല്ലാ ക്ലാസുകളും വെയ്റ്റ് ലിസ്റ്റിലായിക്കഴിഞ്ഞു.
ചെന്നൈയിലേക്ക് കഠിനയാത്ര
ചെന്നൈ– കോഴിക്കോട് റൂട്ടിലെ 4 ട്രെയിനുകളിലും റിസർവേഷൻ ഏതാണ്ട് തീർന്ന മട്ടാണ്. 12685 ചെന്നൈ–മംഗലൂരു സൂപ്പർ ഫാസ്റ്റ്, 22637 വെസ്റ്റ്കോസറ്റ് എക്സ്പ്രസ്, 16159 എഗ്മോർ എക്സ്പ്രസ് എന്നിവയിൽ 26ന് എല്ലാ ക്ലാസുകളും വെയ്റ്റ്ലിസ്റ്റിലാണ്.
12601 നമ്പർ ചെന്നൈ മെയിലിൽ സ്ലീപ്പറും തേഡ് എസിയും വെയ്റ്റ്ലിസ്റ്റിലും ഫസ്റ്റ്, സെക്കൻഡ് എസികളിൽ റിസർവേഷൻ ലഭിക്കാത്ത സ്ഥിതിയിലുമാണ്. 27, 28, 30, ഒക്ടോബർ 1 തീയതികളിൽ ഈ 4 ട്രെയിനുകളിലെ മുഴുവൻ ക്ലാസുകളും വെയ്റ്റ്ലിസ്റ്റിലായിക്കഴിഞ്ഞു.
29ന് മെയിലിലും എഗ്മോറിലും എല്ലാ ക്ലാസുകളും വെയ്റ്റ്ലിസ്റ്റിലാണ്.2,3,4 തീയതികളിൽ 4 ട്രെയിനുകളിലെ ചില ക്ലാസുകളിൽ മാത്രമാണ് ആർഎസി ടിക്കറ്റുകൾ ബാക്കിയുള്ളത്.
കോഴിക്കോട് –ചെന്നൈ റൂട്ടിലും സ്ഥിതിയിൽ മാറ്റമില്ല. 27 മുതൽ ഒക്ടോബർ 5 വരെ മംഗലൂരു – ചെന്നൈ സൂപ്പർ ഫാസറ്റ്, എഗ്മോർ എക്സ്പ്രസ്, മെയിൽ എന്നിവയിൽ എല്ലാ ക്ലാസുകളിലും ടിക്കറ്റുകൾ വെയ്റ്റ്ലിസ്റ്റിലോ റിസർവേഷൻ ലഭിക്കാത്തതോ ആയ നിലയിലാണ്.
തിരുവനന്തപുരവും കടുക്കും
കോഴിക്കോട് – തിരുവനന്തപുരം റൂട്ടിൽ രാത്രിയും പകലുമായുള്ള 13 ട്രെയിനുകളിൽ 26ന് സമ്പർക്ക ക്രാന്തിയിൽ മാത്രമാണ് ഇന്നലെ ഉച്ചയ്ക്കു സീറ്റുകൾ ലഭ്യമായിരിക്കുന്നത്.
ഏറനാട് എക്സ്പ്രസ്, പരശുറാം, മലബാർ, മംഗലൂരു, മാവേലി എന്നിവയ്ക്കും ജനശതാബ്ദി, വന്ദേഭാരത് ട്രെയിനുകൾക്കും വിവിധ ക്ലാസുകളിൽ വെയ്റ്റ്ലിസ്റ്റാണു നിലവിൽ. ചില ക്ലാസുകളിൽ റിസർവേഷൻ പൂർണമായി.
കൊങ്കൺ വഴിയുള്ള നേത്രാവതി, വെരാവൽ, ലോകമാന്യതിലക് പ്രതിവാര സ്പെഷൽ എന്നിവയിലും ഇതു തന്നെയാണ് സ്ഥിതി. 27നും 28നും 30നും ഒക്ടോബർ ഒന്നിനും അഞ്ചിനും കൊങ്കൺ വഴിയുള്ള ട്രെയിനുകളൊഴിച്ചുള്ളവയിൽ വെയ്റ്റ്ലിസ്റ്റാണ്.
തിരുവനന്തപുരം – കോഴിക്കോട് റൂട്ടിലാകട്ടെ, 27നും 28നും എല്ലാ ട്രെയിനുകളും എല്ലാ ക്ലാസുകളും വെയ്റ്റ്ലിസ്റ്റിലാണ്.
29നു കണ്ണൂർ ജനശതാബ്ദി, മംഗലൂരു വന്ദേഭാരത്, സമ്പർക്ക ക്രാന്തി ട്രെയിനുകളൊഴിച്ചുള്ള ട്രെയിനുകളിൽ എല്ലാ ക്ലാസുകളും വെയ്റ്റ് ലിസ്റ്റിലോ റിസർവേഷൻ ലഭിക്കാത്ത നിലയിലോ ആണ്. 30ന് കോഴിക്കോട് ജനശതാബ്ദി ഒഴിച്ചുള്ളവയിലും ഇതാണു സ്ഥിതി.
ഒക്ടോബർ 1 മുതൽ 5 വരെ മിക്ക ട്രെയിനുകളിലും കൺഫേം, ആർഎസി ടിക്കറ്റുകൾ ലഭിക്കുക ബുദ്ധിമുട്ടാണെന്നും റിസർവേഷൻ നില വ്യക്തമാക്കുന്നു. നിരക്കു കൂട്ടി സ്വകാര്യ ബസുകൾ
ബെംഗളൂരു–കോഴിക്കോട് റൂട്ടിൽ ഇതിനകം സ്വകാര്യ ബസുകളുടെ നിരക്ക് ഇരട്ടിയിലും അധികയായിട്ടുണ്ട്.
1000 രൂപയ്ക്കടുത്താണു പൊതുവെ നിരക്കെങ്കിൽ, ഇത്, 2000 മുതൽ 2300 വരെയെത്തിയിട്ടുണ്ട്. ചില എസി ഡീലക്സ് ബസുകളിൽ 3000 രൂപ വരെയും കാണിക്കുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]