രാമനാട്ടുകര ∙ ഇടിമുഴിക്കലിൽ യൂണിവേഴ്സിറ്റി ഭാഗത്തേക്കു പോകുന്ന സർവീസ് റോഡരികിൽ ദേശീയപാത അതോറിറ്റി നിർമിച്ച ബസ് വെയ്റ്റിങ് ഷെഡ് കാഴ്ച വസ്തു. ബസുകൾ നിർത്തുന്ന ഭാഗത്തു നിന്നു ഏറെ അകലെ നിർമിച്ച കാത്തിരിപ്പുകേന്ദ്രം യാത്രക്കാർക്ക് ഉപകാരമില്ലാതായി.സർവീസ് റോഡിൽ നിന്നു മാറി പഴയ ദേശീയപാത കടന്നു പോയ സ്ഥലത്താണ് വെയ്റ്റിങ് ഷെഡ് നിർമിച്ചത്.
ഇവിടെ ക്രെയിനുകളും മറ്റു വാഹനങ്ങളും നിർത്തിയിട്ടിരിക്കുകയാണ്.മഴ പെയ്താൽ പോലും ആളുകൾക്ക് ബസ് സ്റ്റോപ്പിലേക്ക് കയറി നിൽക്കാൻ പറ്റാത്ത സ്ഥിതിയാണ്.ഇടിമുഴിക്കലിൽ യൂണിവേഴ്സിറ്റി ഭാഗത്തേക്കുള്ള ബസുകൾ അടിപ്പാത പരിസരത്താണു നിർത്തുന്നത്.
ഇവിടെ യാത്രക്കാർക്ക് അടിസ്ഥാന സൗകര്യവുമില്ല. ജനങ്ങൾക്ക് ആശ്രയമാകേണ്ട
കാത്തിരിപ്പു കേന്ദ്രം ബസ് നിർത്തുന്ന സ്ഥലത്തല്ല ഒരുക്കിയത്.
വെയിലും മഴയുമേറ്റാണ് ജനം ബസ് കാത്തുനിൽക്കുന്നത്.ആർക്കും ഉപകാരമില്ലാതെ വെയ്റ്റിങ് ഷെഡ് നിർമിച്ച് യാത്രക്കാരെ പരിഹസിക്കുകയാണ് അധികൃതർ. ആർക്കു വേണ്ടിയാണ് റോഡിൽ നിന്നു ഏറെ മാറി ഷെഡ് നിർമിച്ചതെന്ന ചോദ്യമാണ് ജനം ഉന്നയിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

