
കോഴിക്കോട് ∙ മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഗ്രൗണ്ട് ഫ്ളോര്‍, ഒന്നാം നില എന്നിവ ഞായറാഴ്ച രാവിലെ 10 മണി മുതല്‍ തുറന്ന് പ്രവർത്തനം ആരംഭിച്ചു. എംആര്‍ഐ, സിടി മറ്റ് സേവനങ്ങളും ഈ ബ്ലോക്കില്‍ പുനരാരംഭിച്ചു.
27 ന് രണ്ട്, മൂന്ന്, നാല് നിലകളിലുള്ള വാര്‍ഡുകളും ന്യൂറോ സര്‍ജറി തീവ്ര പരിചരണ വിഭാഗവും തുറന്ന് പ്രവര്‍ത്തിക്കും.
സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ എംആര്‍ഐ റൂമില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് മേയ് രണ്ടു മുതൽ ഇവിടം അടച്ചിട്ടിരുന്നു. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നേരിട്ട് സന്ദര്‍ശനം നടത്തി ടെക്നിക്കല്‍ കമ്മിറ്റി രൂപീകരിച്ച് എല്ലാവിധ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് വേണ്ടിയിട്ടുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിർദ്ദേശം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ ആൻഡ് റെസ്ക്യൂ വിഭാഗം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, പൊതുമരാമത്ത് വിഭാഗം എന്നിവര്‍ ചേര്‍ന്ന സമിതി സുരക്ഷിതത്വം ഉറപ്പാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ സാഹചര്യത്തിലാണ് സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]