
കോഴിക്കോട് ∙ കരിപ്പൂർ വഴി യാത്ര ഉദ്ദേശിക്കുന്ന ഹജ് തീർഥാടകരുടെ വിമാനക്കൂലി ഇതര എംബാർക്കേഷനുകളേക്കാൾ ഇരട്ടിയിലധികം വർധിപ്പിച്ച അധികൃതരുടെ നടപടി പിൻവലിക്കണമെന്ന് ഐഎൻഎൽ. വിമാനക്കൂലി വർധിപ്പിച്ച നടപടി ഹാജിമാരെ കടുത്ത പ്രയാസത്തിലും പ്രതിസന്ധിയിലുമാക്കിയിരിക്കുകയാണ്.
പ്രായമായ ഹാജിമാരാണ് കൂടുതലുള്ളത്.
അവരെയാണ് ഏറ്റവും കൂടുതൽ ഇത് ബാധിക്കുന്നത്. ഹാജിമാരുടെ ആശങ്ക പരിഹരിച്ചില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധ മാർച്ച് ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ശോഭ അബൂബക്കർ ഹാജി, ജനറൽ സെക്രട്ടറി ഒ.പി.
അബ്ദുറഹ്മാൻ, ട്രഷറർ പി.എൻ.കെ. അബ്ദുള്ള എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]