
കോഴിക്കോട് ∙ തീപിടിത്തത്തെ തുടർന്ന് അടച്ചിട്ട ഗവ.
മെഡിക്കൽ കോളജ് പിഎംഎസ്എസ്വൈ സർജിക്കൽ സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിൽ ഇന്നു മുതൽ അത്യാഹിത വിഭാഗം വീണ്ടും പ്രവർത്തനം ആരംഭിക്കും. ഇതിനാവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയായി.
വാർഡുകൾ 27ന് പ്രവർത്തന സജ്ജമാകും.
കലക്ടറുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതി കെട്ടിടത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും അവലോകനം ചെയ്ത ശേഷമാണു തുറക്കുന്നതിൽ നടപടിയായത്.
കഴിഞ്ഞ മേയ് രണ്ടിനും അഞ്ചിനുമാണു രണ്ടു തവണ തീപിടിത്തമുണ്ടായത്. അത്യാഹിത വിഭാഗം മാറ്റുന്നതോടെ 5 അടിയന്തിര ശസ്ത്രക്രിയ തിയറ്ററുകളുടെ പ്രവർത്തനവും പിഎംഎസ്എസ്വൈ സർജിക്കൽ സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിൽ വീണ്ടും തുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]