
വീണ്ടും പുള്ളിപ്പുലി : 7 നായ്ക്കളെ കൊന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവമ്പാടി∙ കൂടരഞ്ഞി പഞ്ചായത്തിലെ കല്ലുംപുല്ല് ഓടപ്പൊയിൽ ഭാഗത്ത് പുലിയിറങ്ങി. ഇന്നലെ വൈകിട്ട് പ്രദേശവാസികൾ പുലിയെ കണ്ടു. കാരക്കാട്ട് രാജു, എത്തിലിൽ ബിജു എന്നിവരുടെ സ്ഥലത്തിനു സമീപമാണ് പുലിയെ കണ്ടത്. കാരയ്ക്കാട്ട് മറിയാമ്മയാണ് പുലിയെ കണ്ടത്. നെല്ലിക്കൽ ലൂക്കോസിന്റെ 2 നായ്ക്കളെയും പുതുപ്പറമ്പിൽ ഓമനയുടെ 3 നായ്ക്കളെയും എത്തിലിൽ ബിജു, രമണി ചൂരണിയിൽ എന്നിവരുടെ നായ്ക്കളെയുമാണ് പുലി പിടിച്ചത്. കഴിഞ്ഞ 4 ദിവസങ്ങളിലായാണ് നായ്ക്കളെ പുലി പിടിച്ചത്.രണ്ടാഴ്ച മുൻപ് പൂവാറൻതോട് ഭാഗത്ത് പുലിയെ കണ്ടതിനു സമീപം വനപാലകർ കൂട് സ്ഥാപിച്ചിരുന്നു. എന്നാൽ ഈ ഭാഗത്ത് പുലി കുടുങ്ങാത്തതിനെ തുടർന്ന് മണ്ണാർപൊയിൽ ഭാഗത്തേക്ക് കൂടു മാറ്റി സ്ഥാപിച്ചിട്ടുണ്ട്.പൂവാറൻതോട് കാടോത്തികുന്ന് ഭാഗത്ത് ഇന്നലെ രാവിലെ മുതൽ കൊമ്പനാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. മമ്പാട്ട് സുബ്രഹ്മണ്യൻ, കോട്ടാല സുലേഖ എന്നിവരുടെ കൃഷിയിടത്തിലാണ് നാശനഷ്ടം. പലരുടെയും വാഴത്തോട്ടം നശിപ്പിച്ചിട്ടുണ്ട്. വനപാലകർ സ്ഥലത്ത് എത്തി പടക്കം പൊട്ടിച്ച് ആനകളെ ഓടിക്കാനുള്ള ശ്രമം തുടങ്ങി.