
വാഹനയാത്രക്കാർക്ക് വാരിക്കുഴിയൊരുക്കി വാഴയൂർ – മുണ്ടകാശ്ശേരി റോഡ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാരാട്∙ വാഴയൂർ–മുണ്ടകാശ്ശേരി റോഡിലെ വാരിക്കുഴികൾ വാഹനയാത്രക്കാർക്ക് മരണക്കെണി. കനത്തമഴയിൽ മണ്ണൊലിച്ചു റോഡിലാകെ വലിയ കിടങ്ങുകൾ രൂപപ്പെട്ടു. വാഴയൂർ അങ്ങാടി മുതൽ കൃഷിഭവൻ പരിസരം വരെയാണ് റോഡ് തകർന്നു കിടക്കുന്നത്.ആഴത്തിലുള്ള കുഴിയിൽ ഒട്ടേറെ ബൈക്ക് യാത്രക്കാർ അപകടത്തിൽപെട്ടു. എന്നിട്ടും താൽക്കാലിക അറ്റകുറ്റപ്പണി പോലും ചെയ്യുന്നില്ല. ചീക്കോട് ജലപദ്ധതിയുടെ വിതരണ ലൈൻ സ്ഥാപിക്കാൻ ചാൽ എടുത്തതോടെയാണു റോഡിന്റെ പതനം തുടങ്ങിയത്. പൈപ്പ് സ്ഥാപിച്ച ശേഷം റോഡ് പൂർവ സ്ഥിതിയിൽ ആക്കിയില്ല.മഴയിൽ വാഴയൂർ അങ്ങാടിയിൽ നിന്നും കൃഷിഭവൻ പരിസരത്തു നിന്നും വെള്ളം കുത്തിയൊലിച്ചെത്തിയാണു റോഡിൽ വമ്പൻ കിടങ്ങായത്. വലിയ താഴ്ചയാണ് ഇവിടത്തെ കുഴികൾക്ക്. ഇതിനാൽ വാഴയൂർ റോഡിലൂടെയുള്ള യാത്ര അപകടകരമായി.റോഡ് തകർച്ച ഓട്ടോ–ബൈക്ക് യാത്രക്കാരെയാണ് പ്രധാനമായും ബാധിക്കുന്നത്. ഏതു സമയവും അപകടത്തിൽപെടുമെന്ന അവസ്ഥയാണ്. ബസ് സർവീസുള്ള റൂട്ടിൽ ഇരുവശത്തു നിന്നും വലിയ വാഹനങ്ങൾ എത്തിയാൽ അപകട ഭീതിയാണ്.മഴക്കാലത്തെ യാത്രാ ഭീഷണി അകറ്റാൻ റോഡ് താൽക്കാലിക അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യമാണ് നാട്ടുകാർക്ക്. ഇക്കാര്യം ചൂണ്ടിക്കാട്ടി പഞ്ചായത്ത്–പൊതുമരാമത്ത് അധികൃതർക്ക് നിവേദനം നൽകാനുള്ള നീക്കത്തിലാണ് വാഴയൂരുകാർ.