കോഴിക്കോട് നഗരത്തിൽ ലഹരിമരുന്ന് വേട്ട തുടരുന്നു.
0.74 ഗ്രാം എംഡിഎംഎയുമായി ബേപ്പൂർ കൈയ്യടിത്തോട് നോർത്ത് സ്വദേശിയായ കെ.എം. മുഹമ്മദ് അനസ് (29)നെയാണ് ബേപ്പൂർ പൊലീസ് പിടികൂടിയത്.
ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ബേപ്പൂർ മേഖലയിൽ പൊലീസ് പട്രോളിങ് നടത്തുന്നതിനിടെ വട്ടക്കിണറിന് സമീപത്തുവെച്ച് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട
യുവാവിന്റെ സ്കൂട്ടർ നിർത്താൻ ഉദ്യോഗസ്ഥർ സിഗ്നൽ നൽകി. എന്നാൽ, നിർദ്ദേശം അവഗണിച്ച് പ്രതി സ്കൂട്ടറുമായി കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു.
ഉടൻതന്നെ പൊലീസ് സംഘം ഇയാളെ പിന്തുടർന്ന് പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതിയുടെ പാന്റ് പോക്കറ്റിൽ നിന്ന് മാരക ലഹരിമരുന്നായ എംഡിഎംഎ കണ്ടെത്തുകയായിരുന്നു.
പരിശോധനയിൽ സ്കൂട്ടറിൽ നിന്ന് ലഹരിമരുന്ന് ഉപയോഗിക്കുന്നതിനായി സൂക്ഷിച്ചിരുന്ന നാല് ഗ്ലാസ് ബർണറുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതി ലഹരിമരുന്നിന് അടിമയാണെന്നും, ലഹരിമരുന്ന് വിൽപനയിൽ നിന്നാണ് ഇതിനാവശ്യമായ പണം കണ്ടെത്തുന്നതെന്നും പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ബേപ്പൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വിഷ്ണു രാമചന്ദ്രൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ദീപ്തി ലാൽ, സിവിൽ പൊലീസ് ഓഫിസർ സുധീഷ്, ഹോംഗാർഡ് രാജൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

