
കോഴിക്കോട് ജില്ലയ്ക്ക് 8 ജൈവ പ്രതീകങ്ങളായി; വൃക്ഷം – ഈയ്യകം, മൃഗം – ഈനാംപേച്ചി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡുമായി ചേർന്ന് ജൈവ-പരിസ്ഥിതി മേഖലയിൽ ജില്ലയിലെ ചരിത്രപ്രാധാന്യമുള്ള പ്രഖ്യാപനവുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്. ജില്ലയ്ക്ക് സ്വന്തമായി പുഷ്പം, വൃക്ഷം, പൈതൃക വൃക്ഷം, മൃഗം, ചിത്രശലഭം, പക്ഷി, ജലജീവി, മത്സ്യം എന്നിങ്ങനെ എട്ടു വിഭാഗങ്ങളിലായി ജില്ലാ സ്പീഷിസുകളെയാണ് പ്രഖ്യാപിച്ചത്.
ജില്ലാ പുഷ്പം: അതിരാണി
ജില്ലാ വൃക്ഷം: ഇയ്യകം
ചിത്രശലഭം: മലബാർ റോസ്
പക്ഷി: മേനിപ്പൊൻമാൻ
പൈതൃകവൃക്ഷം: ഈന്ത്
ജലജീവി: നീർനായ
മത്സ്യം: പാതാളപ്പൂന്താരകൻ
മൃഗം: ഈനാംപേച്ചി
എന്നിങ്ങനെയാണ് പ്രഖ്യാപനം.
ദേശീയമൃഗം, സംസ്ഥാന മൃഗം എന്നരീതിയില്‍ ജില്ലകള്‍ക്കും മൃഗവും പുഷ്പവും വൃക്ഷവും പക്ഷിയുമെല്ലാം നടപ്പാക്കാനുള്ള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ പദ്ധതിയുടെ ഭാഗമായാണ് ഇവ പ്രഖ്യാപിച്ചത്. രണ്ടുവര്ഷംമുന്പ് കാസര്‍കോട് ജില്ലാ പഞ്ചായത്തിലാണ് ആദ്യമായി ഈ പദ്ധതി നടപ്പാക്കിയത്. പൊതുജനങ്ങളിൽ നിന്ന് പത്രമാധ്യമങ്ങൾ വഴി നാമനിർദ്ദേശങ്ങൾ സ്വീകരിക്കുകയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനകീയ ജൈവവൈവിധ്യ റജിസ്റ്ററിന്റെ അടിസ്ഥാനത്തിലും നിർദ്ദേശങ്ങൾ സ്വീകരിച്ചശേഷം ജില്ലയിലെ ബന്ധപ്പെട്ട ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള വിദഗ്ധസമിതി രൂപീകരിക്കുകയും വിവിധ ഘട്ടങ്ങളിൽ യോഗങ്ങൾ ചേരുകയും നീണ്ട ചർച്ചകൾക്കും ശില്പശാലകൾക്കും ശേഷം അന്തിമ പട്ടിക തയാറാക്കി പ്രഖ്യാപനം നടത്തുകയുമായിരുന്നു.
മേയ് 24, രാജ്യാന്തര ജൈവവൈവിധ്യ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല പരിപാടി കോഴിക്കോട് സമുദ്ര കമ്മ്യൂണിറ്റി ഹാളിൽ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ്, അഹമ്മദ് ദേവർകോവിൽ എംഎൽഎ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡൻറ് പി. ഗവാസ്, കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ അനിൽകുമാർ, മെമ്പർ സെക്രട്ടറി ഡോ. വി.ബാലകൃഷ്ണൻ, ജില്ലാ കോഓർഡിനേറ്റർ ഡോ. മഞ്ജു കെ.പി. തുടങ്ങിയവർ പങ്കെടുത്തു.