
കോഴിക്കോട് ജില്ലയിൽ ഇന്ന് (24-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക നിയമനം
കോഴിക്കോട് ∙ഫാറൂഖ് കോളജ് റൗസത്തുൽ ഉലൂം അറബിക് കോളജിൽ അറബിക്, കൊമേഴ്സ്, ഇംഗ്ലിഷ് അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം മേയ് 3 (കോമേഴ്സ്), 5 (അറബിക്), 6 (ഇംഗ്ലിഷ്). 9447431541
ഗതാഗതം തടസ്സപ്പെടും
കോഴിക്കോട്∙ പുതിയങ്ങാടി – പുറക്കാട്ടിരി – അണ്ടിക്കോട് – അത്തോളി – ഉള്ളിയേരി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പുറക്കാട്ടിരി പാലം മുതൽ ഉള്ളിയേരി വരെ നാളെ മുതൽ ഗതാഗതം ഭാഗികമായി തടസ്സപ്പെടും.
സംസ്ഥാന ചെസ് ടൂർണമെന്റ് 29ന്
കോഴിക്കോട് ∙പുതിയറ ഫെസ്റ്റ് സീസൺ രണ്ടിൽ അഷ്ടപദ ചെസ് അക്കാദമി 29ന് സംസ്ഥാന ചെസ് ടൂർണമെന്റ് നടത്തും. സീനിയർ ഓപ്പൺ, അണ്ടർ15, അണ്ടർ 10 വിഭാഗങ്ങളിലാണു മത്സരം. 27 വരെ റജിസ്റ്റർ ചെയ്യാം. 95674 25559
ഹജ് പഠന ക്യാംപ് ഇന്ന്
കോഴിക്കോട് ∙വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സമിതിയുടെ ഏരിയ ഹജ് പഠന ക്യാംപ് ഇന്നു രാവിലെ 8.30ന് എംഎസ്എസ് ഓഡിറ്റോറിയത്തിൽ നടക്കും. കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ പഠന സംഗമത്തിനു നേതൃത്വം നൽകും. 9447292176
സൗജന്യ നേത്ര പരിശോധന
വടകര∙മേമുണ്ട അക്ഷയ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണയ ക്യാംപും 27നു പകൽ 9 മുതൽ 1 വരെ അക്ഷയ ഹാളിൽ നടക്കും. 9496917094.
കൂടിക്കാഴ്ച 5ന്
നരിക്കുനി ∙ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള നരിക്കുനി കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഡോക്ടർ, റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നിവരെ നിയമിക്കുന്നു. കൂടിക്കാഴ്ച 5ന് രാവിലെ 11ന്.
എൻജിനീയർ, ഓവർസീയർ, അക്കൗണ്ടന്റ് ഒഴിവ്
കോട്ടൂർ∙പഞ്ചായത്ത് തൊഴിലുറപ്പ് വിഭാഗത്തിലേക്ക് അക്രഡിറ്റഡ് എൻജിനീയർ, ഓവർസീയർ, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 28ന് 11ന് പഞ്ചായത്ത് ഓഫിസിൽ നടക്കും.
തൊഴിലാളികൾക്ക് കായികമേള
ബാലുശ്ശേരി ∙കിനാലൂർ സ്പോർട്സ് പ്രമോട്ടേഴ്സ് കോഓപ്പറേറ്റീവ് മൾട്ടി പർപ്പസ് സൊസൈറ്റി 30ന് ഉഷ സ്കൂൾ ഗ്രൗണ്ടിൽ തൊഴിലാളികൾക്കായി കായികമേള സംഘടിപ്പിക്കുന്നു. 25നു വയസ്സിനു മുകളിലുള്ളവർക്കു തൊഴിലാളികൾക്കു പങ്കെടുക്കാം. 0496 2930360, 7559975014.
ലാബ് ടെക്നിഷ്യൻ ഒഴിവ്
കോട്ടൂർ∙കുടുംബാരോഗ്യ കേന്ദ്രത്തിൽ എച്ച്എംസി മുഖേന ലാബ് ടെക്നിഷ്യനെ നിയമിക്കുന്നു. കൂടിക്കാഴ്ച 29ന് 11ന്.
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട്∙ നാളെ പകൽ 7.30 – 2 തൂണേരി വെട്ടുമ്മൽ, മാറോളിപ്പൊയിൽ, മുള്ളൻകുന്ന്, കുഞ്ഞിപ്പുരമുക്ക്, നൊട്ടയിൽ.∙ 8.30 – 5 മുഖദാർ, കാലിക്കറ്റ് ഗേൾസ്, നൈനാംവളപ്പ്, കോതി ബ്രിജ്.∙ 10 – 2 നടക്കാവ് പൊലീസ് സ്റ്റേഷൻ പരിസരം, പൊറ്റങ്ങാടി, കാരാട്ട് റോഡ്, നടക്കാവ് ക്രോസ് റോഡ്, ഗാർഡിയൻ ഹൈറ്റ്സ് അപ്പാർട്മെന്റ്, ഇംഗ്ലിഷ് പള്ളി, പണിക്കർ റോഡ് ഭാഗങ്ങളിൽ ഭാഗികം.∙ 8 – 5 പുതുപ്പാടി ചമൽ, കേളൻ മൂല.