കോഴിക്കോട് ∙ ക്ഷേത്ര സ്വത്തു മുതൽ ശ്മശാനം വരെ കക്കുന്നവരായി കമ്യൂണിസ്റ്റുകൾ മാറിയെന്നും കമ്യൂണിസം നഷ്ടപ്പെട്ട കമ്യൂണിസ്റ്റുകൾ ‘ചോരിസ’മാണ് നടപ്പാക്കുന്നതെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി.ഗോപാലകൃഷ്ണൻ.
കോർപറേഷൻ ഓഫിസിലേക്ക് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിളാ മോർച്ച സംഘടിപ്പിച്ച പഞ്ചദിന പ്രതിഷേധ മാർച്ച് നാലാം ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് കോർപറേഷനിൽ നിന്ന് ചാണകം വെള്ളം തളിച്ച് അഴിമതി ഭരണകൂടത്തെ പുറത്താക്കാൻ ജനം തയാറാകണം. വ്യാജ കെട്ടിട
നമ്പർ നൽകി ജനങ്ങളെ വഞ്ചിക്കുന്ന കോർപറേഷൻ മേയറെയും അംഗങ്ങളെയും ജനകീയ വിചാരണയ്ക്ക് ബിജെപി വിധേയമാക്കും. പാളയം മാർക്കറ്റിലെ പാവപ്പെട്ട
കച്ചവടക്കാരെ തെരുവിൽ ഇറക്കുന്ന സമീപനമാണ് കോർപറേഷൻ ഭരണകൂടം ചെയ്യുന്നത്. പിഎം ശ്രീ പദ്ധതി നടപ്പാക്കില്ലെന്നാണ് ഇപ്പോൾ കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ പറയുന്നത്.
പിഎം ശ്രീ പദ്ധതി നടപ്പാക്കാനോ അതിൽ തീരുമാനം എടുക്കാനോ ഉള്ള സാഹചര്യം കെ.സി.വേണുഗോപാലിന് ഉണ്ടാകില്ല. ഒരു രൂപ കയ്യിൽ ഇല്ലാത്തവർ താജ് മഹൽ വിലയ്ക്ക് വാങ്ങാൻ വില പേശുന്നതു പോലെയാണ് കെ.സി.വേണുഗോപാലിന്റെ വാദം.
പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കും. ഇനി കേരളത്തിൽ ഉണ്ടാകുമെന്നാണ് കെ.സി.വേണുഗോപാൽ പറയുന്നത്.
ഉത്തരേന്ത്യയിൽ കോൺഗ്രസിന്റെ വേരുകൾ ഇല്ലാതാക്കിയ കെ.സി.വേണുഗോപാലിന് കുറച്ച് വേരുകൾ ബാക്കിയുള്ളത് ഇല്ലാതാക്കാൻ കേരളത്തിലേക്ക് ബിജെപി സ്വാഗതം ചെയ്യുകയാണ്. കോൺഗ്രസും കമ്യൂണിസ്റ്റും കേരളത്തിലെ അരക്കള്ളനും മുക്കാൽ കള്ളനുമാണെന്നും ഈ കള്ളന്മാരെ തുറുങ്കിലടച്ച് കേരളത്തെ രക്ഷിക്കണമെന്നും അതിനുള്ള പരിഹാരം ബിജെപി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി. പ്രകാശ് ബാബു അധ്യക്ഷനായി.
മഹിള മോർച്ച ജില്ല പ്രസിഡന്റ് വിന്ധ്യ സുനിൽ മുഖ്യപ്രഭാഷണം നടത്തി. മഹിള മോർച്ച സംസ്ഥാന പ്രസിഡന്റ് നവ്യ ഹരിദാസ്, ശ്രീജ സി.നായർ, ഉഷ പ്രകാശ്, രാജേശ്വരി അജയ് ലാൽ സംസാരിച്ചു.
സരിത പറയേരി, സി.എസ്. സത്യഭാമ, രമ്യ സന്തോഷ്, അനുരാധ തായാട്ട്, പി.
രമണി ഭായ്, സോമിത ശശികുമാർ, ലീനദിനേശ്, രജിത, വിഷ്ണുപ്രിയ, മോനിത, ആനന്ദവല്ലി, ബീന ബാബു നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

