കോഴിക്കോട് ∙ ഭിന്നശേഷി വിദ്യാർഥികളുടെ വിസ്മയിപ്പിക്കുന്ന കലാപ്രകടനങ്ങൾക്ക് വേദിയായി ജില്ലാ സ്പെഷൽ സ്കൂൾ കലോത്സവം. കട്ടിപ്പാറ കാരുണ്യതീരം ക്യാംപസിൽ നടന്ന ‘ചിറക്’ കലോത്സവത്തിൽ ജില്ലയിലെ 22 സ്പെഷൽ സ്കൂളുകളിൽ നിന്നുള്ള 246 വിദ്യാർഥികളാണ് വേദികളിൽ നിറഞ്ഞാടിയത്.
കലോത്സവത്തിൽ പുറക്കാട് ശാന്തി സദനം സ്കൂൾ ഫോർ ഡിഫറന്റ്ലി ഏബിൾഡ് ചാംപ്യന്മാരായി. കൊയിലാണ്ടി നെസ്റ്റ് സ്പെഷൽ സ്കൂൾ രണ്ടും കുറ്റ്യാടി തണൽ കരുണ മൂന്നും സ്ഥാനം നേടി.
വിജയികൾക്കുള്ള സമ്മാനങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി വിതരണം ചെയ്തു.
മോഹിനിയാട്ടം, നാടോടി നൃത്തം, സംഘനൃത്തം, ലളിതഗാനം, സംഘഗാനം, ദേശഭക്തിഗാനം, ചിത്രരചന, പെയിന്റിങ്, ഉപകരണസംഗീതം തുടങ്ങിയ ഇനങ്ങളിലായിരുന്നു മത്സരങ്ങൾ. മത്സരങ്ങൾക്കൊപ്പം സ്പെഷൽ സ്കൂളുകളിലെ തൊഴിൽ യൂണിറ്റുകളിൽ നിർമിക്കുന്ന ഉൽപന്നങ്ങളുടെ വിപണന സ്റ്റാളുകൾ, നാഷനൽ ട്രസ്റ്റ് ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളുടെ ഹെൽപ് ഡെസ്കുകൾ എന്നിവയും കലോത്സവ വേദിയിൽ ഒരുക്കിയിരുന്നു.
കലോത്സവത്തിന്റെ ഉദ്ഘാടനം പി.ടി.എ.റഹീം എംഎൽഎ നിർവഹിച്ചു.
സ്വാഗതസംഘം ചെയർമാനും കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ പ്രേംജി ജെയിംസ് അധ്യക്ഷനായി. താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.അരവിന്ദൻ, കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സന്തോഷ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൺ മുഹമ്മദ് മോയത്ത്, ഡിഇഒ സുബൈർ, എഇഒ പൗളി മാത്യു, സിനിമാ താരം പ്രദീപ് ബാലൻ, കോമഡി ഉത്സവം ഫെയിം ഹസീബ് പൂനൂർ, ഹെൽത്ത് കെയർ ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ.
ബഷീർ പൂനൂർ, ട്രഷറർ സമദ് പാണ്ടിക്കൽ, സെക്രട്ടറി ടി.എം. താലിസ്, കോഴിക്കോട് പരിവാർ സെക്രട്ടറി രാജൻ തെക്കയിൽ, പ്രതീക്ഷാ ഭവൻ ചെയർമാൻ അബ്ദുൽ ഹക്കീം തുടങ്ങിയവർ സംസാരിച്ചു.
ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി.കെ.എ. ഷമീർ ബാവ സ്വാഗതവും സിഒഒ ഐ.പി.
മുഹമ്മദ് നവാസ് നന്ദിയും പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]