കുറ്റ്യാടി ∙ മുസ്ലിം ലീഗ് നേതാവ് പി. അമ്മദ് മാസ്റ്റർ (81) അന്തരിച്ചു.
കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രവർത്തക സമിതി അംഗം, കുറ്റ്യാടി മുസ്ലിം യത്തീംഖാന പ്രസിഡന്റ്, കുന്നുമ്മൽ ജുമാ മസ്ജിദ് ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് അംഗവും ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്നു.
കുറ്റ്യാടി എംഐ യുപി സ്കൂളിലും അരൂർ യുപി സ്കൂളിലും അധ്യാപകനായും സേവനമനുഷ്ഠിച്ചു.
ഭാര്യ: വി.കെ.കുഞ്ഞിപ്പാത്തു (കായക്കൊടി). മക്കൾ: കെ.കെ.ഷറഫുന്നിസ (ടീച്ചർ – കുന്നുമ്മൽ സൗത്ത് എംഎൽപി സ്കൂൾ, സംസ്ഥാന ട്രഷറർ – കെഎടിഎഫ് വനിതാ വിങ്, ജനറൽ സെക്രട്ടറി – വനിതാ ലീഗ് കുറ്റ്യാടി മണ്ഡലം), ഹഫ്സത്ത് (തൊട്ടിൽപ്പാലം), ഷഹീദ (ചെറിയകുമ്പളം), മുഹമ്മദ് സ്വാലിഹ് (കുവൈത്ത്), കെ.കെ.സ്വാബിർ (ഡയറക്ടർ – കുറ്റ്യാടി ഐറിസ് കോളജ്, പ്രസിഡന്റ് – മുസ്ലിം യൂത്ത് ലീഗ് കുന്നുമ്മൽ പഞ്ചായത്ത്).
മരുമക്കൾ: ജമാൽ എടക്കുടി (കടമേരി), മഹമൂദ് തൊട്ടിൽപാലം (ബഹ്റൈൻ), റിയാസ് കുറ്റ്യാടി (അബുദാബി), ബെൻസിയ (കടമേരി), നൂറ (ആയഞ്ചേരി). … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]