ബാലുശ്ശേരി ∙ ബസുകൾക്ക് അംഗീകൃത സ്റ്റോപ് ഉണ്ട്, യാത്രക്കാർക്ക് നിൽക്കാനോ ഇരിക്കാനോ ഇടമില്ല. സംസ്ഥാനപാതയിൽ ബാലുശ്ശേരി ടൗണിൽ പഴയ പോസ്റ്റ് ഓഫിസ് സ്റ്റോപ്പിലും കോക്കല്ലൂർ അങ്ങാടിയിലുമാണ് യാത്രക്കാർ ദുരിതം അനുഭവിക്കുന്നത്. മഴയും വെയിലും കൊള്ളാതിരിക്കാൻ ഏതെങ്കിലും കടയുടെ അരികിൽ അഭയം തേടണം.
അല്ലെങ്കിൽ മഴയും വെയിലുമേറ്റ് റോഡരികിൽ ബസ് വരുന്നതു വരെ നിൽക്കണം.കെഎസ്ടിപി പദ്ധതിയിൽ സംസ്ഥാനപാത നവീകരിച്ചപ്പോൾ ടൗണിൽ ഒഴികെ മറ്റിടങ്ങളിൽ എല്ലാം ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ നിർമിച്ചിരുന്നു. ബാലുശ്ശേരി ടൗണിൽ 900 മീറ്റർ നവീകരിച്ചത് എംഎൽഎ ഫണ്ടിൽ ആയിരുന്നു.
അന്നത്തെ എസ്റ്റിമേറ്റിൽ ബസ് കാത്തിരിപ്പു കേന്ദ്രം ഉണ്ടായിരുന്നില്ല.
തൊട്ടു താഴെ എതിർ വശത്ത് റോഡ് നവീകരിച്ചപ്പോൾ ബസ് കാത്തിരിപ്പു കേന്ദ്രം നിർമിച്ചിരുന്നു. അതിനാൽ കോഴിക്കോട്, താമരശ്ശേരി, നന്മണ്ട, നരിക്കുനി, തലയാട് ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ കാത്തു നിൽക്കുന്ന ഭാഗത്ത് അനുയോജ്യമായ സ്ഥലം കണ്ടെത്തി ബസ് കാത്തിരിപ്പു കേന്ദ്രം നിർമിക്കണമെന്ന ആവശ്യം ശക്തമായി.കോക്കല്ലൂർ അങ്ങാടിയിൽ റോഡ് നവീകരിച്ചപ്പോൾ സ്ഥാപിച്ച ബസ് കാത്തിരിപ്പു കേന്ദ്രം വാഹനങ്ങൾ ഇടിച്ച് തകരുകയായിരുന്നു.
പിന്നീട് പുതുക്കി പണിയാനുള്ള നടപടികൾ ഉണ്ടായില്ല.
ഇതാണ് യാത്രക്കാരെ വലയ്ക്കുന്നത്. കോക്കല്ലൂർ ഗവ.എച്ച്എസ്എസിലെ വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാരാണ് മഴയും വെയിലുമേറ്റ് പ്രയാസപ്പെടുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]