കോഴിക്കോട് ∙ ജിഎസ്ടി പരിഷ്കരണം ജനങ്ങളുടെ അവകാശമാണെന്നും ആളുകൾക്കു സമ്പാദിക്കാനുള്ള അവസരമാണെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ജിഎസ്ടി നിരക്കു പരിഷ്കാരം പ്രാബല്യത്തിൽ വന്നതോടെ വിപണിയിൽ നേരിട്ടെത്തി വ്യാപാരികളുമായി ആശയവിനിമയം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
തിങ്കൾ വൈകിട്ട് 5.10നു കോഴിക്കോട് വലിയങ്ങാടി ചെറൂട്ടി റോഡിലെ മൊത്തക്കച്ചവട കേന്ദ്രത്തിൽ എത്തി വ്യാപാരികളുമായി സംസാരിച്ചു.
പ്രധാന അഞ്ചു വ്യത്യസ്ത കടകളിൽ കയറി ഉടമയുമായും ജീവനക്കാരുമായും ജിഎസ്ടി പരിഷ്കരണത്തിന്റെ ഗുണദോഷം ആരാഞ്ഞു. 20 മിനിറ്റ് മന്ത്രി സ്ഥലത്തുണ്ടായിരുന്നു.
ജിഎസ്ടി നിരക്കു പരിഷ്കരണത്തിന്റെ നേട്ടം ജനങ്ങളിൽ എത്തുന്നതു പരിശോധിക്കും. ഇതിനായി അടുത്ത ദിവസങ്ങളിൽ കേന്ദ്രമന്ത്രിമാർ വ്യാപാര കേന്ദ്രങ്ങളിൽ സന്ദർശിക്കും.
ഒരു വ്യാപാര മേഖലയ്ക്കും ഈ പരിഷ്കാരത്തിൽ നിന്നു രക്ഷപ്പെടാൻ കഴിയില്ല. വ്യാപാരികൾ വളരെ സഹകരണത്തിലാണ്.
കടകളിൽ നിലവിൽ ശേഖരിച്ച ഉൽപന്നങ്ങളിലെ വിലക്കുറവിൽ വ്യാപാരികൾ ആശങ്ക അറിയിച്ചു. എന്നാൽ പരിഷ്കരണത്തിൽ വില വ്യത്യാസമുള്ള ഉൽപന്നങ്ങൾ ഉൽപാദകർക്കു തിരികെ നൽകുകയാണ് വേണ്ടതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ഉൽപാദകർ പുതിയ ഉൽപന്നങ്ങളാണു വിപണിയിൽ എത്തിക്കുകയെന്നും ഈ സാഹചര്യത്തിൽ വില കുറയ്ക്കുമെന്നു വ്യാപാരികൾ അറിയിച്ചതായും മന്ത്രി പറഞ്ഞു.
രണ്ടു ദിവസം കഴിയുമ്പോൾ പുതിയ ജിഎസ്ടി സംവിധാനം വിപണിയിൽ പ്രകടമാകും. ജനങ്ങളുടെ വാങ്ങൽ ക്ഷമത വർധിക്കും.
വ്യാപാരമേഖല സജീവമാകും. അപ്പോൾ രാജ്യത്ത് കൂടുതൽ ഉൽപാദനം കിട്ടും.
നികുതി വർധിക്കും. സംസ്ഥാന സർക്കാരിനു ഈ നികുതി വർധന ലഭിക്കുമെന്നും ജോർജ് കുര്യൻ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]