കോഴിക്കോട് ∙ ദേശീയപാതയിൽ പാലാഴി ജംക്ഷനു സമീപത്തെ ഫ്ലൈ ഓവറിൽ ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. വാഹനത്തിൽ ഉണ്ടായിരുന്നവർ ഉടൻ പുറത്തിറങ്ങിയതിനാൽ രക്ഷപ്പെട്ടു.
മലപ്പുറത്തു നിന്നും കുന്ദമംഗലത്തിലേക്ക് പോയ വാനാണ് കത്തിയത്. വെള്ളിമാടുകുന്ന്, മീഞ്ചന്ത ഫയർ ആൻഡ് റെസ്ക്യൂ നിലയങ്ങളിലെ സേനാംഗങ്ങൾ എത്തി തീയണച്ചു.
കുന്നമംഗലം പഞ്ചായത്ത് ഓഡിറ്റോറിയത്തിലെ സൗണ്ട് സിസ്റ്റം ചെയ്യാനായി ആൽഫാ ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തിൽ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങളുമായി പോവുകയായിരുന്നു വാഹനം.
12.45 മണിയോടെയാണ് ഫ്ലൈ ഓവറിൽ വച്ച് വാഹനത്തിന്റെ എൻജിൻ ഭാഗത്ത് നിന്നും പുക വരുന്നത് കണ്ടത്. വാഹനത്തിലുണ്ടായിരുന്ന മൂന്നുപേർ ഉടനെ ഇറങ്ങി വാഹനത്തിൽ കൊണ്ടുപോയ ഇലക്ട്രോണിക് ഉപകരണങ്ങൾ സുരക്ഷിതമായ പുറത്തെടുത്തതിനാൽ തീ പിടിച്ചില്ല.
സ്റ്റേഷൻ ഓഫിസർമാരായ റോബി വർഗീസ്, സി.കെ.മുരളീധരൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ശിഹാബുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് ഫയർ യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]