
നാദാപുരം∙ കടത്തനാടിന്റെ മണ്ണിൽ സിപിഎമ്മിന് ഏറെ വേരോട്ടമുണ്ടാക്കിയത് കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ചുള്ള മുന്നേറ്റങ്ങളായിരുന്നു. കർഷകത്തൊഴിലാളി യൂണിയന്റെ (കെഎസ്കെടിയു) സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് സിപിഎം നേതാവ് എ.കണാരനായിരുന്നു.
പല തവണ കെഎസ്കെടിയു സമ്മേളനങ്ങളിൽ പങ്കെടുക്കാൻ വി.എസ്. കടത്തനാടിന്റെ മണ്ണിലെത്തിയിട്ടുണ്ട്.
പുറമേരിയിൽ യൂണിയന്റെ ജില്ലാ സമ്മേളനം നടന്നപ്പോൾ 2 ദിവസം വി.എസ്.
പുറമേരിയിലെ അഭിഭാഷകനായിരുന്ന കൊടുങ്ങാമ്പുറത്ത് രാഘവന്റെ വീട്ടിൽ താമസിച്ചിരുന്നതായി യൂണിയന്റെ നേതാവ് കെ.കെ.ദിനേശൻ അനുസ്മരിച്ചു. അന്ന് എല്ലാ ദിനപത്രങ്ങളും വിഎസിനു എത്തിച്ചു നൽകാനുള്ള ചുമതല ദിനേശനായിരുന്നു.
പുറമേരി കടത്തനാട് ഹൈസ്കൂൾ മൈതാനത്തായിരുന്നു വി.എസിന്റെ നീട്ടിയും കുറുക്കിയുമുള്ള പ്രസംഗങ്ങളേറെയും നടന്നത്. എൽഡിഎഫിന്റെയും സിപിഎമ്മിന്റെയും ഒട്ടേറെ റാലികളിലും വി.എസ്.
പുറമേരി മൈതാനത്ത് പ്രസംഗിച്ചു. ഒട്ടേറെ യൂണിയൻ പ്രവർത്തകർ വിഎസിനെ അവസാനമായി ഒരു നോക്കു കാണാനുള്ള ആഗ്രഹവുമായി ആലപ്പുഴയിലേക്കു യാത്ര തിരിച്ചു കഴിഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]