
കോഴിക്കോട് ജില്ലയിൽ ഇന്ന് (23-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടക്കം
കോഴിക്കോട് ∙ നാളെ പകൽ 7.30 – 2.30: തൂണേരി ഇരിങ്ങന്നൂർ ടൗൺ, ചെക്കുമുക്ക്, കല്ലാച്ചേരികടവ്, കായപ്പനച്ചി, പഞ്ചായത്ത് റോഡ്.
∙ 8 – 5: പുതുപ്പാടി ചമൽ കേളൻമൂല, നരിക്കുനി മില്ലമുക്ക്, പള്ളിത്താഴം ,എടനിലാവ്.
∙ 8.30 – 5.30: കൊടുവള്ളി വെണ്ണക്കാട്, മൂനമണ്ണിൽ, മദ്രസ ബസാർ, സൗത്ത് കൊടുവള്ളി നമ്പർ വൺ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ.
∙ 8.30 – 5: ബീച്ച് സിടിഒ, സീ ക്വീൻ, നോർത്ത് പെയർ, ഫെറാറി അപ്പാർട്മെൻറ്, ഓഷ്യാനിക് അപ്പാർട്മെന്റ്.
∙ 8.30 – 1: സൗത്ത് കൊടുവള്ളി നമ്പർ 2, മോഡേൺ ബസാർ, കെടയകുന്ന് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ.
∙ 9 – 5.30: കട്ടാങ്ങൽ വെണ്ണക്കോട് സ്കൂൾ, തടത്തുമ്മൽ, ആലിൻ തറ.
∙ 10 – 2: നടക്കാവ്, വണ്ടിപ്പേട്ട, പുളിക്കൽ ലെയ്ൻ.
ലാബ് ടെക്നിഷ്യൻ ട്രെയിനി
കോഴിക്കോട്∙ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴിൽ ആറു മാസത്തേക്ക് അഞ്ച് ലാബ് ടെക്നിഷ്യൻ ട്രെയിനിമാരെ നിയമിക്കുന്നു. യോഗ്യത: ഡിഎംഇ അംഗീകാരമുള്ള ഡിഎംഎൽടി. സ്റ്റൈപ്പൻഡ് 5000 രൂപ. പ്രായപരിധി: 18-35. 26ന് 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫിസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം.
ഗതാഗത നിരോധനം
കോഴിക്കോട്∙ പടനിലം-നരിക്കുനി റോഡിൽ ടാറിങ് നടക്കുന്നതിനാൽ 26 വരെ രാത്രി എട്ട് മുതൽ രാവിലെ ആറ് വരെ ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പടനിലം ഭാഗത്തേക്കുള്ള വാഹനങ്ങൾ കൊടുവള്ളി റോഡ്-കച്ചേരിമുക്ക്-ആരാമ്പ്രം വഴി പടനിലത്ത് പ്രവേശിക്കണം. നരിക്കുനിയിലേക്കുള്ള വാഹനങ്ങൾആരാമ്പ്രം വഴി നരിക്കുനി -കൊടുവള്ളി റോഡിലൂടെ പോകാം.
അപേക്ഷ 15 വരെ
കോഴിക്കോട്∙ സംസ്ഥാന സാക്ഷരതാ മിഷന്റെ പരിഷ്കരിച്ച പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സിന്റെ രണ്ടാം ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള തീയതി മേയ് 15 വരെ നീട്ടി. 9446630185.