
കോഴിക്കോട് ജില്ലയിൽ ഇന്ന് (23-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഖോഖൊ കോച്ചിങ്
രാമനാട്ടുകര ∙ അറ്റാക്കേഴ്സ് ഖോഖൊ ക്ലബ് നേതൃത്വത്തിൽ ഖോഖൊ സമ്മർ കോച്ചിങ് ക്യാംപ് നടത്തുന്നു. 8 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. 30ന് രാവിലെ 7ന് ആധാർ കാർഡ്, ഫോട്ടോ, സ്പോർട്സ് കിറ്റ് എന്നിവ സഹിതം ബൈപാസ് ദിൽകുഷ് പെട്രോൾ പമ്പിനു സമീപത്തെ ഗ്രൗണ്ടിൽ എത്തണം. 9526393434.
ബിഎസ്എൻഎൽ മേള നാളെ തുടങ്ങും
വടകര ∙ ബിഎസ്എൻഎൽ ഗുണഭോക്താക്കൾക്കുള്ള മേള നാളെ തുടങ്ങും. നാളെ തിരുവള്ളൂർ എക്സ്ചേഞ്ച്, 25 ന് എടച്ചേരി പഞ്ചായത്ത് ഓഫിസ് പരിസരത്താണ് മേള നടത്തുക. വിവിധ സേവനവും ബില്ല് ഒറ്റത്തവണ തീർപ്പാക്കൽ സൗകര്യവും ലഭിക്കും.
എട്ടാം ക്ലാസ് പ്രവേശനം
വടകര ∙ ടെക്നിക്കൽ ഹൈസ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 8 ന് അകം കിട്ടണം. 9447847156.1
വൈദ്യുതി മുടക്കം
കോഴിക്കോട് ∙ നാളെ പകൽ 8– 5 വരെ: പുതുപ്പാടി ആറാം മുക്ക്.
∙ കൊടുവള്ളി പാലക്കുറ്റി വായനശാല, പാലക്കുറ്റി, മരുതങ്ങൽ, കോഴിച്ചിരിത്തിങ്ങൽ.
∙ 8.30– 4: കോവൂർ ഗ്യാസ് ഗോഡൗൺ, പൊന്നങ്കോട് കുന്ന്, ഭവൻസ് റോഡ്, ഭവൻസ് സ്കൂൾ.
സ്റ്റാഫ് നഴ്സ് നിയമനം
അരിക്കുളം∙ അരിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. ഇന്റർവ്യൂ മാർച്ച് 28ന് രാവിലെ 10ന് കുടുംബാരോഗ്യ കേന്ദ്രം ഓഫിസിൽ നടക്കും. പിഎസ്സി നിഷ്കർഷിച്ച യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം.