കോഴിക്കോട്∙ ദേശീയപാത 66ൽ മലാപ്പറമ്പ് ജംക്ഷനിൽ നിന്നു പാച്ചാക്കലിലേക്കുള്ള 300 മീറ്റർ സർവീസ് റോഡ് നാളെ തുറക്കും. ദേശീയപാതയുടെ കിഴക്കുഭാഗത്തുള്ള സർവീസ് റോഡാണു തുറക്കുന്നത്.
ഇതോടെ, മലാപ്പറമ്പ് ജംക്ഷൻ മുതൽ തൊണ്ടയാട് ജംക്ഷൻ വരെ സർവീസ് റോഡ് പൂർണമായും ഗതാഗത യോഗ്യമാകും. സർവീസ് റോഡിനു മുകളിൽ, നാട്ടുകാർ ഉപയോഗിക്കുന്ന മറ്റൊരു പാത കൂടി ഗതാഗതയോഗ്യമാക്കി.
മലാപ്പറമ്പ് ജംക്ഷനു സമീപം, കിഴക്കുവശത്തുള്ള കുത്തനെയുള്ള ഭാഗത്തു മണ്ണെടുത്തതും മഴക്കാലത്തു മണ്ണിടിഞ്ഞതുമാണു സർവീസ് റോഡ് നിർമാണം വൈകിപ്പിച്ചത്. കുന്ന് ചെരിവിൽ ചെത്തിയെടുത്ത്, സോയിൽ നെയ്ലിങ് ചെയ്ത ശേഷം കോൺക്രീറ്റ് ബ്ലോക്കുകൾ കൂടി വച്ചു ബലപ്പെടുത്തുകയാണു ചെയ്തത്.
മലാപ്പറമ്പ് ജംക്ഷനിൽനിന്നു പനാത്തുതാഴം ഭാഗത്തേക്കുള്ള സർവീസ് റോഡ് മുറിഞ്ഞതു കാരണം, മെഡിക്കൽ കോളജ് ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങൾ പാച്ചാക്കലിൽ ദേശീയപാത മുറിച്ചു കടക്കേണ്ട സ്ഥിതിയായിരുന്നു.
സർവീസ് റോഡ് തുറക്കുന്നതോടെ, പാച്ചാക്കലിലെ ക്രോസിങ് പൂർണമായി അടയ്ക്കുമെന്നു ദേശീയപാത അതോറിറ്റി അറിയിച്ചു.
വെങ്ങളം – രാമനാട്ടുകര റീച്ചിൽ ഹൈലൈറ്റ് മാളിനു സമീപവും പന്തീരാങ്കാവ് മെട്രോമെഡ് ആശുപത്രിക്കു സമീപവുമാണ് ഇനി സർവീസ് റോഡുകൾ പൂർത്തിയാകാനുള്ളത്. ഹൈലൈറ്റ് മാളിനു സമീപം നിർമാണം തുടങ്ങി.
മെട്രോമെഡ് ആശുപത്രിക്കു സമീപത്ത് ഇതുവരെ സ്ഥലം ദേശീയപാത അതോറിറ്റിക്കു കൈമാറിയിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

