കക്കട്ടിൽ ∙ മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത അപൂർവ പ്രതിഭയായിരുന്നു അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തും നടനും നിർമാതാവുമായിരുന്ന ശ്രീനിവാസൻ എന്നു സംവിധായകൻ പപ്പൻ നരിപ്പറ്റ. ശ്രീനിവാസന്റെ നിര്യാണത്തിൽ കക്കട്ടിൽ സഹൃദയ സുഹൃത് സംഘം നടത്തിയ അനുശോചന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.രാജഗോപാലൻ കാരപ്പറ്റ അധ്യക്ഷത വഹിച്ചു. നാസർ കക്കട്ടിൽ, എം.എം.രാധാകൃഷ്ണൻ, റഫീഖ് ഓർമ, ടി.നാരായണൻ വട്ടോളി, വി.പി.അശോകൻ, ഒ.പി.സുധാകരൻ, വി.പി.വാസു, രാജൻ വടയം, കെ.കണ്ണൻ, സി.നാരായണൻ എന്നിവർ പ്രസംഗിച്ചു.
വടകരയിലെ വിവാദ പ്രസംഗം
വടകര ∙ കാൻസർ ചികിത്സയുടെ ദൂഷ്യവശങ്ങളെപ്പറ്റി നടൻ ശ്രീനിവാസൻ വടകരയിൽ നടത്തിയ വിവാദ പ്രസംഗത്തിന്റെ ഓർമ ഇപ്പോഴും വടകരക്കാർക്കുണ്ട്.
മഹാത്മാ ദേശ സേവ ട്രസ്റ്റ് എല്ലാ വർഷവും നടത്തുന്ന ഹരിതാമൃതം പരിപാടിയിൽ 10 വർഷം മുൻപാണ് ശ്രീനിവാസൻ ഭാര്യ വിമലയ്ക്കൊപ്പം പങ്കെടുത്തത്. നാട്ടു ചികിത്സയും വിഷ ഭക്ഷണത്തിനെതിരായ പോരാട്ടവും നടത്തുന്ന ട്രസ്റ്റിന്റെ പരിപാടിയെപ്പറ്റി നേരത്തേ അറിഞ്ഞിരുന്ന ശ്രീനിവാസൻ പരിപാടിയിലേക്ക് ക്ഷണിച്ചപ്പോൾ ഒരു മടിയും പ്രകടിപ്പിക്കാതെ സ്വന്തം ചെലവിലാണ് എത്തിയത്.
ഓലത്തൊപ്പി അണിഞ്ഞ് ശ്രീനിവാസനും ഭാര്യയും സ്റ്റേജിൽ ഇ രിക്കുന്ന ഫോട്ടോ അന്ന് മാധ്യമങ്ങളിൽ പ്രചരിച്ചു. വിഷ ഭക്ഷണം ഒഴിവാക്കാനുള്ള മാർഗങ്ങളും നാട്ടു വൈദ്യം, പച്ചക്കറി കൃഷി എന്നിവയെ പ്രോത്സാഹിപ്പിക്കാനുള്ള സന്ദേശവും നൽകിയ ശ്രീനിവാസൻ ആധുനിക കാൻസർ രോഗ ചികിത്സയ്ക്കെതിരെ പ്രസംഗിച്ചത് വിവാദമായിരുന്നു. പ്രകൃതി ചികിത്സയുമായി ബന്ധപ്പെട്ട് പി.രജനി എഴുതിയ പുസ്തകം പ്രകാശനം ചെയ്തിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

