കോഴിക്കോട് ∙ ബസുകളുടെ സമയ വിവരം തൽസമയം അറിയാനായി ഡിസ്പ്ലേ ബോർഡും BUSZ മൊബൈൽ ആപ്ലിക്കേഷനും തയാറായി. ഓരോ രണ്ടു മണിക്കൂറിനുള്ളിൽ മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ നിന്നു പുറപ്പെടുന്ന ബസുകളുടെ സമയ വിവരം ഇവിടെ ഇൻഫർമേഷൻ സെന്ററിനോടു ചേർന്നു സ്ഥാപിച്ച ഡിജിറ്റൽ ഡിസ്പ്ലേ ബോർഡിൽ അറിയാം.
ഇതിനു പുറമേ BUSZ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചും വിവരങ്ങൾ ലഭ്യമാകും.
മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച ഡിസ്പ്ലേ ബോർഡ് ജോയിന്റ് ആർടിഒ എസ്.എം.അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. BUSZ ക്യുആർ കോഡിന്റെ പ്രകാശനം ട്രാഫിക് പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ എൽ.സുരേഷ് ബാബു നിർവഹിച്ചു. ബസ് ആപ്ലിക്കേഷൻ സിഇഒ അൻവർ ഹുസൈൻ ഏറ്റുവാങ്ങി.
ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.ടി.വാസുദേവൻ അധ്യക്ഷത വഹിച്ചു.
റിട്ട. എസ്ഐ മനോജ് ബാബു, അസോസിയേഷൻ സെക്രട്ടറി ടി.കെ.ബീരാൻ കോയ എന്നിവർ പ്രസംഗിച്ചു.
ക്യുആർ കോഡ് വിവിധ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിൽ സ്ഥാപിക്കും. അതു സ്കാൻ ചെയ്തും വിവരങ്ങൾ ലഭ്യമാകുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
അടിയന്തര ഘട്ടങ്ങളിൽ പൊലീസ് നടപ്പാക്കുന്ന ഗതാഗത നിയന്ത്രണം, ദീർഘദൂര യാത്രാ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള സൗകര്യം എന്നിവയും മൊബൈൽ ആപ്ലിക്കേഷനിൽ ലഭ്യമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

