കോഴിക്കോട്∙ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ആവശ്യങ്ങൾ നടപ്പാക്കാതെ സർക്കാർ അവഗണിക്കുന്നതിനെതിരെ കെജിഎംസിടിഎയുടെ നേതൃത്വത്തിൽ ഒപിയും തിയറി ക്ലാസുകളും ബഹിഷ്കരിച്ചു. നേരത്തെ പ്രഖ്യാപിച്ചതിനാൽ രോഗികൾ കുറവായിരുന്നുവെങ്കിലും എത്തിയവർ ബുദ്ധിമുട്ടി. ഒപിയിൽ പിജി വിദ്യാർഥികളും ഹൗസ് സർജൻമാരും രോഗികളെ പരിശോധിച്ചു.
വാർഡിൽ അഡ്മിറ്റ് ആയ രോഗികളുടെ ചികിത്സയും അടിയന്തര ചികിത്സകളും സമരത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.
4 വർഷത്തിലധികമായി സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള അവഗണനയും പലപ്പോഴായി നൽകിയ ഉറപ്പുകൾ പാലിക്കാതെ വന്നതും സമരത്തിലേക്ക് നീങ്ങാൻ നിർബന്ധിതരാക്കുകയായിരുന്നു എന്ന് ഡോക്ടർമാർ പറഞ്ഞു. പ്രതിഷേധ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മെഡിക്കൽ കോളജിൽ സംസ്ഥാന പ്രസിഡന്റ് ഡോ.
ടി.റോസ്നാരാ ബീഗം നിർവഹിച്ചു. ജനറൽ സെക്രട്ടറി ഡോ.
സി.എസ്.അരവിന്ദ്, മുൻ ജനറൽ സെക്രട്ടറി ഡോ. ഗോപകുമാർ, യൂണിറ്റ് പ്രസിഡന്റ് ഡോ.അബ്ദുൽ ബാസിത്ത്, സെക്രട്ടറി ഡോ.
ടോം വിൽസൺ എന്നിവർ പ്രസംഗിച്ചു. ചട്ടപ്പടി സമരവും നിസ്സഹകരണ സമരവും ശക്തമായി തുടരും.
29ന് ഒപി ബഹിഷ്കരണവും തിയറി ക്ലാസ് ബഹിഷ്കരണവും നടത്തും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

