കോഴിക്കോട് ∙ വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തിയെന്നും അഴിമതികൾ പുറത്തു കൊണ്ടുവരാൻ ഏറെ സഹായകമായെന്നും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും കേരള ഹൈക്കോടതി മുൻ ജഡ്ജിയുമായ ജസ്റ്റിസ് ആർ.ബസന്ത്. വിവരാവകാശ നിയമം നടപ്പാക്കിയതിന്റെ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി സംസ്ഥാന വിവരാവകാശ കമ്മിഷൻ കോഴിക്കോട് സംഘടിപ്പിച്ച സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ തലമുറ അടുത്ത തലമുറയ്ക്ക് നൽകുന്ന ഏറ്റവും വലിയ സമ്മാനമാണ് വിവരാവകാശ നിയമം.
അതിനെ കൂടുതൽ കരുത്തോടെ ഉപയോഗപ്പെടുത്തണം. വിവരാവകാശ നിയമം രാജ്യത്തിന്റെ ഭരണ സംവിധാനത്തിലും രാഷ്ട്രീയത്തിലും വളരെ ആഴത്തിലുള്ള പ്രതിഫലനമാണ് ഉണ്ടാക്കിയത്.
ഭരണ സുതാര്യതയ്ക്കും അഴിമതി കുറയ്ക്കാനും കരുത്തുറ്റ നിയമമായി ഇത് മാറി. ഈ നിയമത്തെ ദുരുപയോഗപ്പെടുത്താതെ ഗൗരവമായി ഉപയോഗപ്പെടുത്താൻ പൗരൻമാർ മുന്നോട്ട് വരണം.
നിയമം ഇരുപതു വർഷം പിന്നിടുന്ന ഈ നിർണായക ഘട്ടം അതിന്റെ പുരോഗതി വിലയിരുത്താനും മെച്ചപ്പെടുത്താനുള്ള മേഖലകൾ തിരിച്ചറിയാനുളള അവസരമായി കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യ വിവരാവകാശ കമ്മിഷണർ വി. ഹരി നായർ അധ്യക്ഷത വഹിച്ചു.
ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. സംസ്ഥാന വിവരാവകാശ കമ്മിഷണർമാരായ അഡ്വ.
ടി.കെ.രാമകൃഷ്ണൻ, ഡോ. എം.ശ്രീകുമാർ എന്നിവർ വിവരാവകാശ നിയമത്തെക്കുറിച്ച് ക്ലാസെടുത്തു.
സംസ്ഥാന വിവരാവകാശ കമ്മിഷണർമാരായ ഡോ. കെ.എം.
ദിലീപ് സ്വാഗതവും ഡോ. സോണിച്ചൻ പി.
ജോസഫ് നന്ദിയും പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

