കോഴിക്കോട് ∙ കേരളത്തിലെ സാമുദായിക സംഘടനകളിൽ മതേതരത്വ മുല്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് എംഇഎസ് ആണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. എംഇഎസ് കോഴിക്കോട് താലൂക്ക് കമ്മിറ്റി രാമനാട്ടുകരയിൽ ‘സ്നേഹാദരം’ എന്ന പേരിൽ സംഘടിപ്പിച്ച താലൂക്ക് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എംഇഎസിന്റെ വിദ്യാഭ്യാസ സാമൂഹിക സേവന, കാരുണ്യ പ്രവർത്തനങ്ങൾ മാതൃകയാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
എംഇഎസ് കോഴിക്കോട് താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ഷമീം പക്സാൻ അധ്യക്ഷത വഹിച്ചു. രാമനാട്ടുകര മുനിസിപ്പൽ ചെയർപഴ്സൻ വി.എം.പുഷ്പ മുഖ്യാതിഥിയായി.
എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ.ഫസൽ ഗഫൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു.
എംഇഎസ് നേതാക്കളായ വി. അച്ചാമു ഹാജി, പി.വി.
അവറാൻ, എസ്. അബ്ദുറഹിമാൻ, എം.എ.അസീസ്, എസ്.കെ കുഞ്ഞുമോൻ എന്നിവരെ ആദരിച്ചു. എംഇഎസ് നേതാക്കളായ സി.ടി.
സക്കീർ ഹുസൈൻ, പി.കെ. അബ്ദുൽ ലത്തീഫ്, വി.പി.
അബ്ദുറഹിമാൻ, ഡോ. റഹീം ഫസൽ, കെ.വി.സലീം, ഡോ.
ഹമീദ് ഫസൽ, ഹംസ പട്ടാമ്പി, എ.ടി.എം.അഷ്റഫ്, ബി.എം.സുധീർ, കെ.എം.ഡി.മുഹമ്മദ്, കെ.കെ.ഹംസ, ഹാഷിം കടാക്കലകം, ആർ.കെ.ഷാഫി, കെ.വി.ഹസൻകുട്ടി, താലൂക്ക് സെക്രട്ടറി സാജിദ് തോപ്പിൽ, ട്രഷറർ വി.ഹാഷിം, താലൂക്ക് ഭാരവാഹികളായ, പി.വി. അബ്ദുൽ ഗഫൂർ, എം.അബ്ദുൽ ഗഫൂർ, കോയട്ടി മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

