ബേപ്പൂർ∙ മതിയായ അനുമതി രേഖകൾ ഇല്ലാതെയും വ്യാജ ആധാർകാർഡ് നിർമിച്ചും ബേപ്പൂർ മത്സ്യബന്ധന ഹാർബറിൽ ജോലി ചെയ്തുവരികയായിരുന്ന ബംഗ്ലദേശ് പൗരൻ പൊലീസ് പിടിയിൽ. ധാക്ക നേപ്പാൽ ചന്ദ്രജ്വാല ദാസാണ് (22) തീരദേശ പൊലീസ് നടത്തിയ പരിശോധനയിൽ പിടിയിലായത്.
ഇയാളെ കോടതി റിമാൻഡ് ചെയ്തു. വിദേശികൾക്ക് ഇന്ത്യയിൽ താമസിക്കുന്നതിന് പ്രത്യേക അനുമതി രേഖകൾ വേണമെന്ന നിയമം ലംഘിച്ച് മതിയായ അനുമതിപത്രവും യാത്രാരേഖകളും ഇല്ലാതെയാണ് ഇയാൾ ബേപ്പൂരിൽ എത്തിയത്.
വെസ്റ്റ് ബംഗാളിലെ വ്യാജ മേൽവിലാസത്തിൽ ആ ധാർ കാർഡ് നിർമിച്ച് ഇന്ത്യൻ പൗരനെന്ന വ്യാജേന ജോലി ചെയ്തുവരികയായിരുന്നു.
തീരദേശ പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 10 മാസം മുൻപ് ഇന്ത്യയിൽ എത്തിയ പ്രതി കൊൽക്കത്തയിൽ നിന്ന് 500 രൂപ നൽകിയാണ് വ്യാജ ആധാർ കാർഡ് ഉണ്ടാക്കിയതെന്നു മൊഴി നൽകി.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കറങ്ങി നടന്ന് 2 മാസം മുൻപാണ് ബേപ്പൂരിൽ എത്തിയതെന്നു പൊലീസ് പറഞ്ഞു. കോസ്റ്റൽ ഇൻസ്പെക്ടർ രഞ്ജിത്ത് കെ.വിശ്വനാഥിന്റെ നേതൃത്വത്തിൽ എസ്ഐമാരായ പി.സന്തോഷ് കുമാർ, എം.വിനോദ് കുമാർ, എം.സജീവ്, എഎസ്ഐ എം.അബ്ബാസ്, സീനിയർ സിപിഒമാരായ സി.വിനീത്, കെ.ആന്റണി, കെ.രജിത്ത്, സി.നിഖിൽ കൃഷ്ണ, സിപിഒ പി.അശ്വിൻ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

