കോഴിക്കോട് ∙ പുതുതായി 50 എംബിബിഎസ് സീറ്റുകൾ അനുവദിച്ച കാസർകോട് ഗവ. മെഡിക്കൽ കോളജിലേക്ക് കോഴിക്കോട് ഗവ.
മെഡിക്കൽ കോളജിൽ നിന്ന് ഉൾപ്പെടെയായി 14 അസിസ്റ്റന്റ് പ്രഫസർമാരെ വീണ്ടും സ്ഥലം മാറ്റി. പുതുതായി 50 എംബിബിഎസ് സീറ്റു വീതം കാസർകോട്, വയനാട് മെഡിക്കൽ കോളജുകളിൽ അനുവദിച്ചതിനാൽ അവിടങ്ങളിൽ പുതിയ തസ്തിക സൃഷ്ടിച്ച് അധ്യാപക നിയമനം നടത്തുമെന്നാണു മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചത്.
അവിടെ മെഡിക്കൽ കോളജുകൾ അനുവദിച്ചപ്പോൾ സൃഷ്ടിച്ച അധ്യാപക തസ്തികകളിൽ ‘ഫ്രീസ്’ ചെയ്തു വച്ചിരിക്കുകയായിരുന്ന തസ്തികളിലേക്കു നിയമനം നടത്തി അധ്യാപകരെ നിയമിക്കുമെന്നാണു മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് പറഞ്ഞിരുന്നത്.
അതിനെല്ലാം വിരുദ്ധമായാണ് ഇപ്പോൾ കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കൊല്ലം, മഞ്ചേരി മെഡിക്കൽ കോളജുകളിൽ നിന്ന് അസിസ്റ്റന്റ് പ്രഫസർമാരെ കാസർകോട്ടേക്കു സ്ഥലം മാറ്റിയത്.
മെഡിക്കൽ കോളജുകളും അവിടെനിന്ന് കാസർകോട്ടേക്ക് അസി.പ്രഫസർമാരെ മാറ്റിയ വിഭാഗങ്ങളും:
കോഴിക്കോട്
– അനാട്ടമി, ഫൊറൻസിക്, ബയോകെമിസ്ട്രി, ഫാർമക്കോളജി,
തിരുവനന്തപുരം
– അനാട്ടമി,
ആലപ്പുഴ
– അനാട്ടമി, കമ്യൂണിറ്റി മെഡിസിൻ,
തൃശൂർ
– കമ്യൂണിറ്റി മെഡിസിൻ, പത്തോളജി, മൈക്രോബയോളജി,
കൊല്ലം
– ഫിസിയോളജി,
മഞ്ചേരി
– ഫിസിയോളജി, ബയോകെമിസ്ട്രി, മൈക്രോബയോളജി. നേരത്തെ വയനാട്, കാസർകോട് മെഡിക്കൽ കോളജുകളിൽ ദേശീയ മെഡിക്കൽ കമ്മിഷന്റെ പരിശോധനയ്ക്കു മുന്നോടിയായി 61 ഡോക്ടർമാരെ ജോലി ക്രമീകരണ വ്യവസ്ഥയിൽ സ്ഥലം മാറ്റുകയാണു ചെയ്തത്.
3 മാസത്തിനു ശേഷം കഴിഞ്ഞ ഒൻപതിനാണ് ഇവരെ തിരികെ നിയമിച്ചു മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടത്. അതിനു പിന്നാലെയാണു കാസർകോട്ടേക്കു 14 പേരെ ജോലി ക്രമീകരണ വ്യവസ്ഥയിൽ നിയമിച്ചു മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]