കോഴിക്കോട്∙ ശ്രീനാരായണ ഗുരുവിന്റെ 98ാം മഹാസമാധി ദിനം നാടെങ്ങും ആചരിച്ചു. ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ മേൽശാന്തി ഷിബു ശാന്തിയുടെയും മറ്റു ശാന്തിമാരുടേയും നേതൃത്വത്തിൽ ഗണപതിഹവനം, ശാന്തിഹോമം, ഗുരുപൂജ നടന്നു.
രാവിലെ 8.30 മുതൽ വൈകിട്ട് 3 വരെ വനിത കമ്മിറ്റിയുടെ നേതൃത്വത്തിൽ നാമജപം, മധ്യാഹ്നപൂജ, തുടർന്ന് ഗുരുവിഹാറിൽ സമൂഹ പ്രാർഥനയും നടത്തി. തുടർന്ന് ചൈതന്യ ഹാളിൽ നടന്ന സമാധി സമ്മേളനത്തിൽ ക്ഷേത്രയോഗം പ്രസിഡന്റ് പി.വി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
നാടക കൃത്ത് വിനോദ് മേക്കോത്ത്, ജനറൽ സെക്രട്ടറി സുരേഷ് ബാബു എടക്കോത്ത്, സജീവ് സുന്ദർ കാശ്മിക്കണ്ടി, കെ.വി.അരുൺ, കൺവീനർ വിനയകുമാർ പുന്നത്ത് പ്രസംഗിച്ചു. രാത്രി വിശേഷാ ൽപൂജ, പുഷ്പാഞ്ജലി നടന്നു.
എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയന്റെ നേതൃത്വത്തിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിലും ശ്രീനാരായണ മന്ദിരം, ഗോവിന്ദപുരം ശ്രീനാരായണ മന്ദിരം, കോവൂർ ഗുരുമണ്ഡപം, പുല്ലാളൂർ ശാഖ, നരിക്കുനി ശാഖ എന്നിവിടങ്ങളിലും സമാധിദിനം ആചരിച്ചു.
നാമജപവും തുടർന്ന് മഹാസമാധി ആരാധനയും അന്നദാനവും നടന്നു. അത്താണിക്കൽ ഗുരുവരാശ്രമത്തിൽ യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം, സെക്രട്ടറി സുധീഷ് കേശവപുരി, പി.കെ.ഭരതൻ, വി.സുരേന്ദ്രൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ലളിതാ രാഘവൻ, സെക്രട്ടറി പി.കെ.ശ്രീലത, ശാലിനി ബാബുരാജ്, സുജ നിത്യാനന്ദ്, ടി.കെ.ഷമീന എന്നിവർ പ്രസംഗിച്ചു.
ഗുരുദേവ സമാജം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ട
പ്രാർഥനയും പുഷ്പാർച്ചനയും നടത്തി. മേഖലാ പ്രസിഡന്റ് രാമദാസ് വേങ്ങേരി ഉദ്ഘാടനം ചെയ്തു.
പി.പപ്പൻ അധ്യക്ഷത വഹിച്ചു. ടി.എം.സത്യജിത്ത് പണിക്കർ, കൃഷ്ണൻ ഉള്ളിയേരി, വസന്ത കൊണ്ടോട്ടി എന്നിവർ പ്രസംഗിച്ചു.
എസ്എൻഡിപി യോഗം കോഴിക്കോട് സിറ്റി യൂണിയൻ നേതൃത്വത്തിൽ നടന്ന ആചരണം യൂണിയൻ ചെയർമാൻ വി.പി.അശോകൻ ഉദ്ഘാടനം ചെയ്തു.
കോട്ടൂളി ശാഖ പ്രസിഡന്റ് സുനിൽ പുത്തേലത്ത് അധ്യക്ഷത വഹിച്ചു. രാജേഷ് പി.മാങ്കാവ് പ്രസംഗിച്ചു.
വേങ്ങേരി ശ്രീനാരായണ ഗുരുമന്ദിരത്തിൽ നടന്ന ദിനാചരണം മുൻ റൂറൽ ഡിവൈഎസ്പി സി.ഡി.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.
പി.പി.രാമനാഥൻ അധ്യക്ഷത വഹിച്ചു. ബാലൻ വെളിപാലത്ത്, എൻ.ഭാസ്കരൻ, പി.പി.മോ ഹൻ തുടങ്ങിയവർ പ്രസംഗിച്ചു.
ശ്രീനാരായണ മിഷന്റെ നേതൃത്വത്തിൽ നടന്ന സമാധി ദിനാചരണം മിഷൻ വൈസ് പ്രസിഡന്റ് പി.കെ.പ്രേംകുമാർ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പൊറ്റങ്ങാടി കിഷൻചന്ദ്, എം.പി.രുഗ്മിണി, കെ.കനകരാജ് തുടങ്ങിയവർ പ്രസംഗിച്ചു.
വെള്ളിപറമ്പ് എസ്എൻഡിപി ശാഖയുടെ നേതൃത്വത്തിൽ നടന്ന ദിനാചരണം ചെയർമാൻ പി.സി.അശോകൻ ഉദ്ഘാടനം ചെയ്തു. ബി.സി.ഗോപാലൻ അധ്യക്ഷത വഹിച്ചു.
കെ.നിതിനി പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]