
കോഴിക്കോട് ∙ കേരളത്തെ വിജ്ഞാന സമൂഹമായും സാങ്കേതികമായി മുന്നിട്ടു നിൽക്കുന്ന സംസ്ഥാനമായും സർക്കാർ മാറ്റിയെടുക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. തിരുവമ്പാടി ഗവ.
ഐടിഐയിൽ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മാറുന്ന ലോകത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് യുവതയെ പ്രാപ്തരാക്കാൻ സർക്കാർ സംസ്ഥാനത്തെ ഐടിഐകളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുകയാണ്.
തിരുവമ്പാടി ഐടിഐയിൽ അടുത്ത അധ്യയന വർഷം മുതൽ പുതുതലമുറ കോഴ്സുകൾ കൊണ്ടുവരും. ഇതിന് സാങ്കേതിക പ്രയാസം നേരിട്ടാൽ ജില്ലയിലെ മറ്റ് ഐടിഐകളിലെ കോഴ്സുകൾ തിരുവമ്പാടിയിലേക്ക് മാറ്റുമെന്നും മന്ത്രി അറിയിച്ചു.
6.75 കോടി രൂപ ചെലവിട്ടാണ് തിരുവമ്പാടി ഗവ.
ഐടിഐയുടെ പുതിയ കെട്ടിടം നിർമിച്ചത്. 2,106 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ മൂന്ന് നിലകളിൽ നിർമിച്ച കെട്ടിടത്തിൽ ക്ലാസ് മുറികൾ, വർക്ഷോപ്, ഓഫിസ് മുറികൾ, ടോയ്ലറ്റ്, കോൺഫറൻസ് ഹാൾ, ലിഫ്റ്റ് എന്നിവ ഒരുക്കിയിട്ടുണ്ട്.
ചടങ്ങിൽ ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ ജോർജ് എം.
തോമസ്, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ, വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹ്മാൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി.പി.
ജമീല, തിരുവമ്പാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റംല ചോലക്കൽ, വിദ്യാർഥി യൂണിയൻ ചെയർമാൻ അഭിനന്ദ്, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ എൻ.ശ്രീജയൻ, ട്രെയിനിങ് ഡയറക്ടറേറ്റ് അഡീഷനൽ ഡയറക്ടർ പി.വാസുദേവൻ, കോളജ് പ്രിൻസിപ്പൽ എ.ജെ. ഹരിശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]