
കോഴിക്കോട് ∙ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ജില്ലാ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സർക്കാരിന്റെ വയോജന മന്ദിരങ്ങളിലെ അന്തേവാസികൾക്ക് അഡൽറ്റ് ഡയപ്പറുകൾ വിതരണം ചെയ്തു. കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ റെഡ് ക്രോസ് ജില്ലാ പ്രസിഡന്റ് കൂടിയായ കലക്ടർ സ്നേഹിൽ കുമാർ സിങ് ഡയപ്പർ വിതരണോദ്ഘാടനം നിർവഹിച്ചു.
വയോജന ക്ഷേമത്തിനായുള്ള റെഡ്ക്രോസിന്റെ ‘വയോ വന്ദൻ’ പദ്ധതിയുടെ ഭാഗമായാണ് ഡയപ്പറുകൾ വിതരണം ചെയ്തത്.
ജില്ലയിലെ പാലിയേറ്റീവ് സ്ഥാപനങ്ങൾക്ക് വിതരണം ചെയ്യാനുള്ള ഡയപ്പറുകളും റെഡ്ക്രോസ് താലൂക്ക് ബ്രാഞ്ച് ഭാരവാഹികൾ ഏറ്റുവാങ്ങി. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ, ട്രഷറർ രഞ്ജീവ് കുറുപ്പ്, സെക്രട്ടറി കെ.ദീപു, ജോയിന്റ് സെക്രട്ടറി അരങ്ങിൽ ഗിരീഷ് കുമാർ, കെ.കെ.
രാജേന്ദ്രകുമാർ, വെള്ളിമാട്കുന്ന് ഓൾഡ് ഏജ് ഹോം സ്റ്റാഫ് നഴ്സ് കെ.സ്മിജ എന്നിവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]